കനേഡയിൻ പിആർ: വിദേശ ഭാഗ്യശാലികളെ തേടി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്
Mail This Article
ടൊറന്‍റോ ∙ കാനഡയിൽ സ്ഥിര താമസക്കാരാകാൻ അവസരം. ഇമിഗ്രേഷൻ റെഫ്യൂജീസ് സിറ്റിസൺഷിപ്പ് കാനഡ (IRCC) എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിന് കീഴിലുള്ള പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) വഴി സ്ഥിര താമസത്തിനായി വിദേശികളെ ക്ഷണിക്കുന്നു. സ്ഥിര താമസത്തിനുള്ള അപേക്ഷകൾ നിയന്ത്രിക്കാനാണ് കനേഡിയൻ സർക്കാർ എക്‌സ്‌പ്രസ് എൻട്രി ഉപയോഗിക്കുന്നത്. പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാശേഷി എന്നിവയെ അടിസ്ഥാനമാക്കി അപേക്ഷകരെ റാങ്ക് ചെയ്യുx.
രാജ്യത്ത് തൊഴിൽ തേടുന്ന വ്യക്തികളിൽ നിന്ന് കനേഡിയൻ സ്ഥിരതാമസത്തിനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി ഐആർസിസി വികസിപ്പിച്ച ഒരു ഇമിഗ്രേഷൻ സംവിധാനമാണ് എക്സ്പ്രസ് എൻട്രി. ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി), പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) എന്നീ നാല് വിഭാഗങ്ങളിൽ ഒന്നിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
എക്സ്പ്രസ് എൻട്രി പൂളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കനേഡിയൻ സർക്കാർ ഓരോ രണ്ടാഴ്ച കൂടുമ്പോഴും നറുക്കെടുപ്പ് നടത്തുന്നു. ഈ മാസം 21നാണ് ഏറ്റവും അവസാനം നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ 1,499 ക്ഷണങ്ങളാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനു കീഴിൽ നൽകിയത്. ഈ നറുക്കെടുപ്പിൽ ഒരു ഐടിഎ (ഇൻവിറ്റേഷൻ ടു അപ്ലേ) ലഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിങ് സിസ്റ്റം (സിആർഎസ്) സ്കോർ 663 ആയിരുന്നു. 2024 ജൂണിൽ നടന്ന ആദ്യത്തെ പിഎൻപി നിർദ്ദിഷ്ട എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്.