അജിത് ചാണ്ടി ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
Mail This Article
ന്യൂയോർക്ക് ∙ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്‍റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് അജിത് ചാണ്ടി മത്സരിക്കുന്നു. ഡെൽവെയറിലെ പ്രമുഖ മലയാളി സംഘടനയായ ഡെൽവെയർ മലയാളി അസോസിയേഷന്‍റെ (DELMA) മുൻ പ്രസിഡന്‍റാണ്.
ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രിയുള്ള അജിത് ചാണ്ടി ലീല ഹോട്ടൽ, റെനൈസ്സൻസ് എന്നിവടങ്ങളിൽ ജോലി ചെയ്തതിനു ശേഷം ബഹ്റൈനിൽ ഹോട്ടൽ കൺസൾട്ടന്‍റായി പ്രവർത്തിച്ച ശേഷം 2006 ലാണ് അമേരിക്കയിലെത്തുന്നത്. ഭാര്യ ഷൈനിക്കും മക്കളായ അലൻ ചാണ്ടി (ബ്ലൂംബെർഗ്ഗ് ന്യൂയോർക്കിൽ ജോലിചെയ്യുന്നു) എതൻ ചാണ്ടി (വിദ്യാർഥി) എന്നിവരോടൊപ്പം ഡെൽവെയറിലാമ് താമസം. ഫിലഡൽഫിയയിലെ സെന്‍റ് പീറ്റേഴ്‌സ് പള്ളി അംഗമാണ്.
മാറ്റങ്ങൾക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജക്ട് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. പെൻസിൽവേനിയ റീജനിൽ നിന്ന് മികച്ച പിന്തുണയാണ് അജിത് ചാണ്ടിയ്ക്കുള്ളത്. കൂടാതെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി. പ്രസിഡന്‍റ് സ്ഥാനാർഥി പ്രവീൺ തോമസ്, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്‍റ് ട്രഷറർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്‍റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്‍റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷനൽ കമ്മിറ്റി അംഗങ്ങളായ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ജീമോൻ വർഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി, അജിത് കൊച്ചൂസ് റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള, ഷാജി സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്‍റോ വർക്കി, ആസ്റ്റർ ജോർജ് ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ എന്നിവർ അജിത് ചാണ്ടിക്ക് വിജയാശംസകൾ നേർന്നു