ADVERTISEMENT

വാഷിങ്‌ടൻ ഡിസി∙ വാഷിങ്‌ടൻ ഡിസിയിൽ വേനൽച്ചൂട് കടുത്ത രീതിയിൽ അനുഭവപ്പെട്ടതോടെ നോർത്ത് വെസ്റ്റ് ഭാഗത്തുള്ള ഒരു എലിമെന്‍ററി സ്കൂളിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള ഏബ്രഹാം ലിങ്കണിന്‍റെ മെഴുക് പ്രതിമ  ഉരുകിത്തുടങ്ങി. ഫെബ്രുവരിയിൽ സ്ഥാപിച്ച ഈ പ്രതിമയുടെ തലയാണ് ആദ്യം വളഞ്ഞത്. തുടർന്ന് ഒരു കാൽ ശരീരത്തിൽ നിന്ന് വേർപെട്ട് പൊട്ടുകയും ചെയ്തു. വാഷിങ്‌ടനിൽ അന്ന് അനുഭവപ്പെട്ട  37.7 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയാണ് പ്രതിമയെ ഉരുകാൻ പ്രധാന കാരണം.

 പ്രതിമ കാലക്രമേണ മെഴുകുതിരി പോലെ മാറുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നാണ് പ്രതിമയുടെ നിർമാണത്തിന് നേതൃത്വം നൽകിയ സംഘടനയായ '40 ഏക്കർ: ക്യാംപ് ബാർക്കറാണ്'വിശദീകരിച്ചത്. എന്നാൽ ഇത്രയും കടുത്ത ചൂട് കാരണം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഈ പ്രക്രിയ നടന്നത്. ലിങ്കണിന്‍റെ തല വീഴുന്നതും ഒടിയുന്നതും തടയാൻ വേണ്ടിയാണ് ജീവനക്കാർ അത് നീക്കം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിമയുടെ താഴെയുള്ള കസേര പോലും അസഹ്യമായ ചൂടിൽ നിലത്തു വീണതായി ബിബിസി റിപ്പോർട്ട് ചെയ്തു. 

English Summary:

Abraham Lincoln wax statue melts in Washington DC heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com