ADVERTISEMENT

ഫിലാഡൽഫിയ ∙ പെൻസിൽവേനിയയിൽ സ്കോളർഷിപ്പിനായി വ്യാജരേഖകൾ  സമർപ്പിച്ച  ഇന്ത്യൻ വിദ്യാർഥി ആര്യൻ ആനന്ദിനെ അറസ്റ്റ് ചെയ്ത് നാടുകടത്തി. ലെഹൈ സർവകലാശാലയിൽ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന ആനന്ദിനെ ഏപ്രിൽ 30നാണ് അറസ്റ്റ് ചെയ്തത്.

സർവകലാശാലയിൽ പ്രവേശനവും പൂർണ സ്കോളർഷിപ്പും നേടുന്നതിനായി ജീവിച്ചിരിക്കുന്ന പിതാവിന്റെ വ്യാജ മരണ സർട്ടിഫിക്കറ്റും, ട്രാൻസ്ക്രിപ്റ്റുകളും, അപേക്ഷ ഫോമുകളും താൻ കെട്ടിച്ചമച്ചതാണെന്ന് റെഡ്ഡിറ്റിലൂടെ ആനന്ദ് കുറ്റസമ്മതം നടത്തി. റെഡ്ഡിറ്റ് മോഡറേറ്ററാണ് ഈ വിവരം സർവകലാശാല അധികൃതരെ അറിയിച്ചത്.

20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ആനന്ദ് ചെയ്തത്. എന്നാൽ ലെഹൈ സർവകലാശാല അധികൃതരുടെ അഭ്യർഥന പ്രകാരം ആനന്ദിനെ പുറത്താക്കുകയും പകരം ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു. 2023 ഓഗസ്റ്റിലാണ് ആനന്ദ് ലെഹൈയിൽ എൻറോൾ ചെയ്തത്.  ജൂൺ 12-ന്, ആനന്ദ് വ്യാജരേഖ ചമച്ചെന്ന് കുറ്റസമ്മതം നടത്തി.

English Summary:

US to Deport Indian student as Reddit Exposes his Fake Story of Father's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com