ADVERTISEMENT

ലാങ്കസ്റ്റർ  (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനയുടെ ഫാമിലി കോൺഫറൻസിൽ ശ്രദ്ധ നേടി ക്വയർ .  സാധാരണ ക്വയർ എന്നതിനു പുറമേ, വ്യത്യസ്ത നിറങ്ങളിലുള്ള സാരികളും ടൈകളും അണിഞ്ഞെത്തിയ അംഗങ്ങൾ കാഴ്ചക്കും സംഗീതത്തിനും ഒരുപാട് മികവ് പകർന്നു. 

 സെന്‍റ് മേരീസ്, സെന്‍റ് ജോൺസ് പള്ളികളിൽ നിന്നുള്ള അംഗങ്ങൾ ചേർന്നാണ് ഈ 30 പേരടങ്ങുന്ന ക്വയർ രൂപീകൃതമായത്.  നാലാം തവണയാണ് ഈ ടീം കോൺഫറൻസിന്റെ ഭാഗമാകുന്നത്. എലിസബത്ത് വർഗീസ്, അനു  ജോൺ, റജീനാ സോജി, ഡോ. മനോ സഖറിയാ എന്നിവർ  ഓൺലൈനിൽ വിദഗ്ധരുമായി ബന്ധപ്പെട്ട് സാരികളുടെ ഡിസൈൻ, നിർമാണം എന്നിവയും ആവിഷ്കരിച്ചു.  മജന്ത, നീല, മഞ്ഞ, ഓഫ് വൈറ്റ് നിറങ്ങളിലുള്ള സാരികളും അനുബന്ധ വസ്ത്രങ്ങളും ഓരോ ദിവസവും അണിഞ്ഞാണ് ഇവർ ഗാനങ്ങൾ അവതരിപ്പിച്ചത്.  സംഗീതത്തിലെ മികവ് കൂടാതെ വേഷവിധാനത്തിലെ ഭംഗിയും ഏറെ പ്രശംസ പിടിച്ചുപറ്റി.

 ഫെബ്രുവരിയിൽ സെന്‍റ് മേരീസ് വികാരി ഫാ.ഡോ. രാജു വറുഗീസും സെന്‍റ് ജോൺസ് വികാരി ഫാ. എബി പൗലൂസും ആലോലിച്ച് ബെറ്റി സഖറിയയെ ക്വയർ മാസ്റ്റർ ആയി പ്ലാൻ ചെയ്തു. ക്വയർ ലീഡർ ആയി ആൻസി ജോർജും മികവ് പുലർത്തി . 

English Summary:

Malankara Orthodox Northeast American Bhadrasana Family Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com