ADVERTISEMENT

അത്‌മോർ (അലബാമ) ∙ അലബാമയിൽ 1998-ൽ നടന്ന  ഡെലിവറി ഡ്രൈവർ കൊലപാതക കേസിൽ പ്രതിയായിരുന്ന കീത്ത് എഡ്മണ്ട് ഗാവിനെ (64) വ്യാഴാഴ്ച വൈകുന്നേരം വധശിക്ഷയ്ക്ക് വിധേയനാക്കി.  ഗാവിന് അലബാമയിലെ വില്യം സി. ഹോൾമാൻ കറക്ഷണൽ ഫെസിലിറ്റിയിൽ വെച്ച് വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. അലബാമയിൽ ഈ വർഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. എന്നാൽ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യമാണ്. ‌

1998 മാർച്ച് 6-ന് ചെറോക്കീ കൗണ്ടിയിൽ കൊറിയർ സർവീസ് ഡ്രൈവർ വില്യം ക്ലേട്ടൺ ജൂനിയറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് ഗാവിനെ ശിക്ഷിച്ചത്. വധശിക്ഷ വിധിച്ചതിന് ശേഷം ഗാവിൻ മേൽ കോടതികളിൽ അപ്പീലുകൾ നൽകിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

English Summary:

Alabama executes man convicted of killing delivery driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com