ADVERTISEMENT

ഷിക്കാഗോ∙ ഐപിസി സീനിയർ ശുശ്രൂഷകൻ  പാസ്റ്റർ ടി സി കോശിയുടെ മകനും , ഐപിസി ഷിക്കാഗോ സഭയുടെ സഹ ശുശ്രൂഷകനുമായ പാസ്റ്റർ ബെൻ കോശി (54) ഈ മാസം 17 ന് അന്തരിച്ചു. കേരളത്തിലെ കല്ലിശ്ശേരി താമരപ്പള്ളിൽ നിന്നുള്ള ബെൻ കോശി, അമേരിക്കയിലെത്തിയ ശേഷം ക്രിസ്ത്യൻ ലൈഫ് കോളജ്, ട്രിനിറ്റി ബൈബിൾ സെമിനാരി, ലിബർട്ടി ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ഓർഡയിൻഡ് മിനിസ്റ്ററും, ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ ബിരുദധാരിയുമായിരുന്നു അദ്ദേഹം. യുണൈറ്റഡ് എയർലൈൻസിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം ലാബ് കോർപ് മെഡിക്കൽ ലാബിന്റെ ഷിക്കാഗോ ബ്രാഞ്ച് സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ അനി കോശി ചെങ്ങന്നൂർ  നന്ദാവനം കുടുംബാംഗമാണ് , മകൻ ആൽഫിൻ കോശി.  മാതാവ് ചിന്നമ്മ കോശി റാന്നി കപ്പമാമുട്ടിൽ കുടുംബാംഗമാണ്. ഡോക്ടർ അലക്സ് ടി കോശി, സിസിൽ കോശി എന്നിവരാണ് സഹോദരൻമാർ. കല്ലിശ്ശേരി താമരപ്പള്ളിൽ കുടുംബാംഗമായ  പരേതൻ കല്ലിശ്ശേരി ഐപിസി സഭയുടെ അംഗമായിരുന്നു.  

 ശവസംസ്കാര ശുശ്രൂഷകൾ ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ടു 6 മുതലും 27 ശനിയാഴ്ച രാവിലെ 930 മുതലും  ഐപിസി ഷിക്കാഗോ സഭാ മന്ദിരത്തിൽ (6725 West Devon Ave, Chicago) നടക്കും. ശനിയാഴ്ച ഉച്ചയോടെ നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ ടൈറ്റസ് ഈപ്പൻ 773 255 6459, കുര്യൻ ഫിലിപ്പ് 847 912 5578.
വാർത്ത : കുര്യൻ ഫിലിപ്പ് 

English Summary:

Pastor Ben Koshy has passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com