ADVERTISEMENT

ഷിക്കാഗോ ∙ പാസ്റ്റർ എം വി ജോർജ് (കുഞ്ഞുമോൻ 78) ഷിക്കാഗോയിൽ അന്തരിച്ചു. പത്തനംതിട്ട കടമ്പനിട്ട സ്വദേശിയായ അദ്ദേഹം മുളന്തറ കുടുംബാംഗമാണ്. ജെസ്സി ജോർജ് ആണ് ഭാര്യ. ആദ്യ ഭാര്യ പരേതയായ തങ്കമ്മ ജോർജ് . അര നൂറ്റാണ്ടു മുൻപ് അമേരിക്കയിൽ എത്തിയ പരേതൻ ദീർഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥനായിരുന്നു. പരേതരായ കെ വി വർഗീസ് മറിയാമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. പരേതനായ മുളന്തറ എബ്രഹാം,  സാമുവൽ മുളന്തറ, ജോൺ മുളന്തറ, മറിയാമ്മ വർഗീസ് എന്നിവരാണ് സഹോദരങ്ങൾ.

വിവിധ ഓൺലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവസാന്നിധ്യമായിരുന്ന പാസ്റ്റർ എം വി ജോർജിന്റെ മൃതുദേഹം  ജൂലൈ 28 ഞായറാഴ്ച വൈകിട്ടു 4 മണി മുതൽ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനായി വെക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക്  ശുശ്രൂഷകളെ തുടർന്ന് ഉച്ചയോടെ മേരി ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും.
(വാർത്ത: കുര്യൻ ഫിലിപ്പ്)

English Summary:

Pastor MV George Mulanthara Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com