വിളക്കോട് സ്വദേശിനിക്ക് 3.10 കോടി രൂപയുടെ യുഎസ് സ്കോളർഷിപ്
Mail This Article
×
വാഷിംഗ്ടൺ / ഇരിട്ടി ∙ വിളക്കോടു സ്വദേശിനി പി.എ.സങ്കീർത്തനയ്ക്കു യുഎസിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ കെമിക്കൽ ബയോളജിയിൽ ഗവേഷണത്തിനു 3.10 കോടി രൂപയുടെ സ്കോളർഷിപ്.
തിരുവനന്തപുരം ഐസറിൽ നിന്നു ബിഎസ്എംഎസ് പഠനം പൂർത്തിയാക്കിയ സങ്കീർത്തന ഇൻസ്പയർ സ്കോളർഷിപ് നേടിയിട്ടുണ്ട്. ലൈറ്റ് ഉപയോഗിച്ചുള്ള കാൻസർ തെറാപ്യൂട്ടിക് ഡൈയുടെ നിർമാണത്തിൽ ടോക്കിയോ മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റി, ടോക്കിയോ യൂണിവേഴ്സിറ്റി, എന്നിവിടങ്ങളിലും ഗവേഷണം നടത്തിയിരുന്നു.
കാവുംപടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.കെ.അനിൽകുമാറിന്റെയും ആറളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പി.സി.സവിതയുടെയും മകളാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2 തവണ ഇംഗ്ലിഷ് പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. സഹോദരി മാളവിക.
English Summary:
US Scholarship for P.A. Sankeerthana
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.