കമലാ ഹാരിസിനെ പിന്തുണച്ച് ന്യൂയോർക്ക് മേയർ എറിക് ആഡംസ്
Mail This Article
ന്യൂയോർക്ക് ∙ അതിർത്തി പ്രതിസന്ധിയുടെ പേരിൽ കമലാ ഹാരിസിനെ അംഗീകരിക്കാൻ ന്യൂയോർക്ക് മേയർ എറിക് ആഡംസ് വിസമ്മതിച്ചതായി ആദ്യം വാർത്ത പുറത്തുവന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം മേയർ ആഡംസ് കമലാ ഹാരിസിന് പിന്തുണച്ചു രംഗത്തെത്തി. ഡമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനിയായി കമലാ ഹാരിസിനെ പിന്തുണച്ചുകൊണ്ട് മേയർ എറിക് ആഡംസ് തൻ്റെ പാർട്ടിയുടെ നേതാക്കൾക്കൊപ്പം നിലയുറപ്പിച്ചു.
"വിപി ഹാരിസ് പ്രസിഡൻ്റ് ഹാരിസിൻ്റെ തലത്തിലേക്ക് ഉയരുന്നത് നിങ്ങൾ കാണാൻ പോകുന്നു. ഞാൻ ദേശീയ നേതൃത്വത്തിൽ നിരാശനാണ്, നമ്മുടെ രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് ഒരാളെ, ഒരു നേതാവിനെ ആവശ്യമായിരുന്നു'' ആഡംസ് പറഞ്ഞു.
എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ ഭരണകൂടത്തിൻ്റെ നയതന്ത്ര ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രസിഡൻ്റ് ജോ ബൈഡൻ 2021 ൽ ഹാരിസിനെ നിയോഗിച്ചിരുന്നു.