5 വർഷം: വിദേശത്തു മരിച്ചത് 633 ഇന്ത്യൻ വിദ്യാർഥികൾ; ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് ഈ 6 രാജ്യങ്ങളിൽ!
Mail This Article
×
ന്യൂഡൽഹി ∙ 5 വർഷത്തിനിടെ 633 ഇന്ത്യൻ വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ മരിച്ചതായി കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനു മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് പറഞ്ഞു.
കാനഡയിൽ 172 പേർ മരിച്ചു. യുഎസിൽ 108 പേരും ബ്രിട്ടനിൽ 58 പേരും മരിച്ചു. വിവിധ രാജ്യങ്ങളിലായി 19 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. കാനഡയിൽ 9 പേർ കൊല്ലപ്പെട്ടു. യുഎസിൽ 6 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഓസ്ട്രേലിയ, ബൽജിയം, കിർഗിസ്ഥാൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഓരോരുത്തരും കൊല്ലപ്പെട്ടു. അപകടങ്ങൾ, രോഗങ്ങൾ, എന്നിവ മൂലവും വിദ്യാർഥികൾ മരിച്ചു.
English Summary:
633 Indian Students Died Abroad In Last 5 Years, Highest 172 in Canada
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.