സൗത്ത് ഫ്ലോറിഡയിലെ ആദ്യത്തെ മലയാളി കമ്മിഷണർ സ്ഥാനാർഥിയായി ഡോ. സാജൻ കുര്യൻ
Mail This Article
ഡേവി, ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിൽ പ്രമുഖനായ ഡോ. സാജൻ കുര്യൻ പാമ്പനോ ബീച് സിറ്റി കമ്മിഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. നവംബർ 5-ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മറ്റു രണ്ട് സ്ഥാനാർഥികളിൽ നിന്ന് വാശിയേറിയ പോരാട്ടമാണ് സാജൻ നേരിടുന്നത്.
സൗത്ത് ഫ്ലോറിഡയിലെ എല്ലാ മലയാളി സംഘടനകളുമായും അടുത്ത ബന്ധം പുലർത്തുന്ന സാജൻ, മലയാളി പരിപാടികളിൽ സജീവ സാന്നിധ്യമാണ്. ഒരു മലയാളി ആദ്യമായാണ് സൗത്ത് ഫ്ലോറിഡയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മത്സരിക്കുന്ന സീറ്റ് പാർട്ടിയുമായി ബന്ധപ്പെട്ടതല്ലാത്തതിനാൽ സാജൻ ഒരു പാർട്ടിയുടെയും ഔദ്യോഗിക ലേബലിൽ അല്ല മത്സരിക്കുന്നത്. അതേസമയം, പ്രധാന പാർട്ടിയുടെ പിന്തുണ സാജന് ലഭിക്കുകയാണെങ്കിൽ വിജയ സാധ്യത വർധിക്കും.
ഓഗസ്റ്റ് 25ന് ഡേവിയിലെ ഗാന്ധി സ്ക്വയർ ഹാളിൽ സാജന് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരുന്നു.