ഇന്ത്യൻ വംശജൻ യുഎസിൽ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് അലബാമയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’
Mail This Article
ടസ്‌കലൂസ∙ അമേരിക്കയിലെ അലബാമയിലെ ടസ്‌കലൂസയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അമേരിക്കയിൽ നിരവധി ആശുപത്രികൾ പ്രശസ്തനായ ഡോക്ടർ രമേശ് ബാബു പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്ന് വരികയാണ്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ നിന്നാണ് ഡോ രമേഷ് അമേരിക്കയിൽ എത്തുന്നത്. ശ്രീ വെങ്കിടേശ്വര മെഡിക്കൽ കോളജ്, വിസ്‌കോൻസെൻ മെഡിക്കൽ കോളജ് എന്നിവടിങ്ങളിൽ നിന്നാണ് വിദ്യാഭാസം പൂർത്തിയാക്കിയത്. 38 വര്‍ഷമായി ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന ഡോ രമേഷ് ബാബു, ടസ്‌കലൂസയിലും അമേരിക്കയിലെ മറ്റ് പല സ്ഥലങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ എന്നിവയിൽ വൈദഗ്ധ്യം നേടിയിരുന്നു.
വൈദ്യശാസ്ത്ര രംഗത്തെ സംഭാവനകൾ പരിഗണിച്ച് ടസ്കലൂസയിലെ ഒരു തെരുവിന് അദ്ദേഹത്തിന്‍റെ പേര് നൽകിയിട്ടുണ്ട്. ഭാര്യയും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. എല്ലാവരും യുഎസിൽ സ്ഥിരതാമസമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
താൻ പഠിച്ച ആന്ധ്രാപ്രദേശിലെ മേനകുരു ഹൈസ്‌കൂളിന് 14 ലക്ഷം രൂപയും തന്‍റെ ഗ്രാമത്തിൽ സായി ക്ഷേത്രം പണിയുന്നതിനും അദ്ദേഹം സംഭാവന നൽകിയതായി റിപ്പോർട്ടുകളുണ്ട്. ക്രിംസൺ നെറ്റ്‌വർക്കിന്‍റെ സ്ഥാപകരിൽ ഒരാളും മെഡിക്കൽ ഡയറക്ടറുമായിരുന്നു.