ADVERTISEMENT

ഫ്ലോറിഡ ∙  സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ നിർത്തിവച്ച്  ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ).  ലാൻഡിങ്ങിനിടെ ബൂസ്റ്റർ റോക്കറ്റ് അപകടത്തിലായതിനെ തുടർന്നാണ് നടപടി. 

ബുധനാഴ്ച രാവിലെ ഫ്ലോറിഡയിൽ നിന്ന് ഫാൽക്കൺ 9 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ വിക്ഷേപണം നടത്തിയതിന് പിന്നാലെയായിരുന്നു അപകടം. ലാൻഡിങ്ങിനിടെ ഫാൽക്കൺ 9 റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ഫസ്റ്റ് സ്റ്റേജ് ബൂസ്റ്ററാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

സംഭവത്തിൽ എഫ്എഎ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ഫാൽക്കൺ റോക്കറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഫാൽക്കൺ 9 റോക്കറ്റിന്റെ ലോഞ്ചുകൾ പുനരാരംഭിക്കുന്നതിന് മുമ്പ്  സ്‌പേസ് എക്‌സ്, അപകട കാരണം കണ്ടെത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് എഫ്എഎ അറിയിച്ചു.  അപകടത്തെ തുടർന്ന് കലിഫോർണിയയിൽ നിന്നുള്ള വിക്ഷേപണവും  ഉടൻ നിർത്തിവച്ചിരുന്നു. 

English Summary:

FAA Halts SpaceX Falcon Rockets After Fiery Landing Failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com