ADVERTISEMENT

ഹൂസ്റ്റൺ(ടെക്സസ്) ∙ കാർ മോഷണത്തിനിടെ 90 വയസ്സുള്ള നാവികസേനാ വിമുക്തഭടനെ വെടിവെച്ച് കൊന്ന കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ,000 ഡോളർ പാരിതോഷികം നൽകുമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്‍റെ ഓഫിസ് പ്രഖ്യാപിച്ചു. ഇതിനു പുറമെ ക്രൈം സ്‌റ്റോപ്പേഴ്‌സിനുള്ള 5,000 ഡോളർ പ്രതിഫലവും ലഭിക്കും.

തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലാണ് നാവികസേനയിലെ വിമുക്തഭടനായ നെൽസൺ ബെക്കറ്റിന്‍റെ കൊലപാതകം നടന്നത്. പട്ടാപ്പകൽ നടന്ന കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷയെ സംബന്ധിച്ചുള്ള  ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രതിയെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 

English Summary:

A $15,000 reward is being offered for information leading to the arrest of the suspect in a daylight carjacking murder.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com