ADVERTISEMENT

നോർത്ത് കരോലൈന ∙ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ വധശ്രമത്തിന് മണിക്കൂറുകൾക്കുള്ളിൽ റോബർട്ട് കെന്നഡി ജൂനിയറിനു ഒരു ഫോൺ കോൾ ലഭിച്ചു. ആരോഗ്യ സംരക്ഷണ സംരംഭകയായ കാലി മീൻസിൽ നിന്നുമുള്ള ഫോൺ കോൾ ആയിരുന്നു അത്.  ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ റോബർട്ട് കെന്നഡി ജൂനിയറിനു താത്പര്യമുണ്ടോ എന്നായിരുന്നു കാലി മീൻസ് ചോദിച്ചത്. 

പ്രസിഡന്റാകൻ ആഗ്രഹിക്കുന്ന തനിക്ക് വിപി സ്ഥാനാർഥിയാകാൻ താത്പര്യമില്ലെന്നാണ് കെന്നഡി പറഞ്ഞത്. അല്പസമയത്തിന് ശേഷം തീരുമാനം മാറ്റിയ  കെന്നഡി ട്രംപുമായ് സംസാരിക്കാൻ തയാറായി. ട്രംപ് ക്യാംപിൽ നിന്നും  കെന്നഡിക്ക് ലഭിച്ച ഫോൺ കോൾ ചർച്ചയായി. പിന്നാലെ ഇരുവുരം ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്തു. ഇരുവരുടെയും പ്രചാരണങ്ങളിൽ അന്യോന്യം വിമർശിച്ചവരാണ് തമ്മിൽ അടുത്തത് എന്നത് ശ്രദ്ധേയം. 

തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ  കെന്നഡി ഓഗസ്റ്റ് അവസാനത്തോടെ സ്വന്തം പ്രസിഡന്റ്  തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കുകയും തുടര്‍ന്ന് ട്രംപിനെ അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചാൽ ക്യാബിനറ്റ് പദവി ഉറപ്പാണെന്നാണ് കെന്നഡി വിശ്വസിക്കുന്നത്. 

നിലവിൽ നോർത്ത് കരോലൈനയിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസിനെതിരെ റോബർട്ട് എഫ്. കെന്നഡി ജൂനിയർ കേസ് ഫയൽ ചെയ്തിട്ടുണ്ട്.  നവംബറിന് മുൻപ് സംസ്ഥാന ബാലറ്റിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ബാലറ്റുകൾ വീണ്ടും അച്ചടിക്കാൻ നൂറുകണക്കിന് ഡോളർ ചിലവാകുമെന്ന കാരണത്താൽ നേരത്തെ പേര് ബാലറ്റുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള കെന്നഡിയുടെ അപേക്ഷ തിരഞ്ഞെടുപ്പ് ബോർഡ് നിരസിച്ചിരുന്നു.

English Summary:

How Donald Trump and Robert F. Kennedy Jr.’s Partnership Took Shape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com