ADVERTISEMENT

ഇല്ലിനോയ് ∙ മൂന്ന് സംസ്ഥാനങ്ങളിൽ വിറ്റഴിച്ച മുട്ടകൾ തിരിച്ചുവിളിച്ചതിനെക്കുറിച്ച് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നറിയിപ്പ് നൽകി. മുട്ടയിലെ സാൽമൊണല്ല കാരണം 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

“തിരിച്ചുവിളിച്ച മുട്ടകളൊന്നും കഴിക്കരുത്” എന്ന് ഏജൻസി ആളുകളോട് പറഞ്ഞു. തിരിച്ചുവിളിച്ച മുട്ടകൾ ചില സ്റ്റോറുകളും റസ്റ്റോറന്റുകളും വാങ്ങിയതായും രേഖപ്പെടുത്തി. സാൽമൊണല്ല ബാധിച്ച ആളുകൾക്ക് പലപ്പോഴും പനി, വയറിളക്കം, ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെടാറുണ്ട്. സാൽമൊണെല്ല ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആളുകൾ  ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടാൻ സിഡിസി ശുപാർശ ചെയ്തു. 

English Summary:

CDC Issues Warning Over Recalled Eggs Sold in Three States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com