ADVERTISEMENT

ആൻഡേഴ്സൺ (ഇൻഡ്യാന) ∙ വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇൻഡ്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു. പൈപ്പർ പിഎ-46 വിമാനത്തിൽ നാല് പേർ ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രാഥമിക പ്രസ്താവനയിൽ പറഞ്ഞു.

 ആൻഡേഴ്സൺ മുനിസിപ്പൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ  വിമാനം വഴി തിരിച്ചുവിടാൻ പറഞ്ഞതായി ഇൻഡ്യാനപൊളിസിലെ സിബിഎസ് അഫിലിയേറ്റ് പറഞ്ഞു. വിമാനം ഫോർട്ട് ഡോഡ്ജ് റീജനൽ എയർപോർട്ടിൽ നിന്ന് രാവിലെ 6.45 ന്  പുറപ്പെട്ടതായി ഇൻഡ്യാനപൊളിസിലെ എൻബിസി അഫിലിയേറ്റ് ആയ ഡബ്ല്യുടിഎച്ച്ആർ അറിയിച്ചു.വിമാനത്തിന്റെ ഉടമയുടെയോ വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ പേരോ ഇതുവരെ പരസ്യമാക്കിയിട്ടില്ല. 

English Summary:

Plane Flying from Fort Dodge Crashes in Indiana, Killing 4 on Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com