ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച വ്യക്തി എതിർ പാര്‍ട്ടിക്കാരൻ ആണെന്ന് വിശ്വസിക്കാനാകും സ്വഭാവികമായി എല്ലാവരും ഇഷ്ടപ്പെടുന്നത്. റയാൻ വെസ്ലി റൗത്ത് ഏത് രാഷ്ട്രീയ പാർട്ടിയുമായി യഥാർഥത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമല്ല. അദ്ദേഹത്തിന്‍റെ മുൻകാല പ്രസ്താവനകൾ പരിശോധിക്കുന്ന ആർക്കും ഈ വിഷയത്തിൽ ആശയക്കുഴപ്പം തോന്നാം. റയാൻ റൗത്ത് അറസ്റ്റിലായതോടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

നിരവധി റിപ്പബ്ലിക്കന്‍ അനുഭാവികള്‍ റയാൻ റൗത്ത്  ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനാണെന്ന് അവകാശപ്പെടുന്നു. റയാൻ വെസ്ലിയുടെ  സമൂഹ മാധ്യമ അക്കൗണ്ട് ട്രംപ് വിരുദ്ധ ആഹ്വാനങ്ങളാല്‍ നിറഞ്ഞതാണ്. അതേസമയം,  റൗത്ത് മുൻപ് ട്രംപിന് വോട്ട് ചെയ്യുകയും തുളസി ഗബ്ബാര്‍ഡ്, ആന്‍ഡ്രൂ യാങ്, നിക്കി ഹേലി, വിവേക് രാമസ്വാമി എന്നിവരെപ്പോലുള്ള റിപ്പബ്ലിക്കന്‍മാര്‍ ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍. 

റയാൻ റൗത്തിനെ ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തിന്‍റെ അംഗമായി വിലയിരുത്തുക ബുദ്ധിമുട്ടാണെന്ന് ഒരു സമൂഹ മാധ്യമ ഉപയോക്താവ് അഭിപ്രായപ്പെട്ടു. റയാൻ റൗത്തിന്‍റെ ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെടുന്നതിന് മുൻപുള്ള സ്ക്രീൻഷോട്ടുകൾ പങ്കുവച്ചാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 

റിപ്പബ്ലിക്കന്‍ പാർട്ടിയുടെ 2024ലെ പ്രസിഡന്‍റ് സ്ഥാനർഥിയാകുന്നതിന് ശ്രമിച്ച വിവേക് രാമസ്വാമിയെ റൗത്ത് മുൻപ് പിന്തുണച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവേക് പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍, തുടരാന്‍ പ്രേരിപ്പിച്ചുകൊണ്ട് റൗത്ത് നീണ്ട സന്ദേശം  പോസ്റ്റ് ചെയ്തിരുന്നു.

റയാന്‍ റൗത്തിന്‍റെ സസ്‌പെന്‍ഡ് ചെയ്ത അക്കൗണ്ടില്‍ നിന്ന് അടുത്തിടെ പുറത്തുവന്ന ഒരു സ്‌ക്രീന്‍ഷോട്ട്, 2024 ലെ തിരഞ്ഞെടുപ്പില്‍ നിക്കി ഹേലിയെയും പിന്തുണച്ചതായി ചൂണ്ടിക്കാട്ടുന്നു.  ഏതാനും പോസ്റ്റുകളില്‍, റയാന്‍ റൗത്ത് വിവേക് രാമസ്വാമിയോട് ഹേലിയെ റണ്ണിങ് മേറ്റായി തിരഞ്ഞെടുത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക്  ടീമായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

English Summary:

Who Is Ryan Routh, Man Arrested For Donald Trump's Assassination Attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com