ADVERTISEMENT

ടൊറന്‍റോ∙ ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം സഹോദരന്‍റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥി ടൊറന്‍റോയിലെ തടാകത്തിൽ മുങ്ങിമരിച്ചു. ഹൈദരാബാദ് മീർപേട്ട് സ്വദേശിയായ പ്രണീത് സുഹൃത്തുക്കളോടൊപ്പം ടൊറന്‍റോയിലെ ലേക്ക് ക്ലിയറിൽ നീന്താൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കാനഡയിൽ ബിരുദാനന്തര ബിരുദം പഠന വിദ്യാർഥിയായിരുന്നു.

 പ്രണീതിന്‍റെ സുഹൃത്തുക്കളാണ് ഹൈദരാബാദിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചത്. പ്രണീതിന്‍റെ മൃതദേഹം ഹൈദരാബാദിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കുടുംബം സർക്കാരിനോട് അഭ്യർഥിച്ചു.

English Summary:

Indian student drowns in Canada lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com