വിക്രത്തിന് വില്ലനായി സുരാജ്; വീര ധീര ശൂരൻ ട്രെയിലർ

Mail This Article
‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരൻ ട്രെയിലർ റിലീസായി. 1 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിയാൻ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനമാണ് ഹൈലൈറ്റ്. രണ്ട് ഭാഗങ്ങളുളള സിനിമായകും വീര ധീര സൂരൻ. പതിവിനു വിപരീതമായി പാർട്ട് 2 ആദ്യം റിലീസ് ചെയ്ത് പിന്നീട് സിനിമയുടെ പ്രീക്വൽ ഇറക്കാനാകും അണിയറക്കാർ പദ്ധതിയിടുന്നത്.
ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിങ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമാണം നിർവഹിക്കുന്നത്.
ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച വീര ധീര ശൂരനിലെ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിങ് ആണ്. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. പിആര്‍ഓ പ്രതീഷ് ശേഖര്‍.