ADVERTISEMENT

ഹൂസ്റ്റൺ  ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റിയുടെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ അംഗത്വമുള്ള 20 ഇടവകകളുടെ സഹകരണത്തിൽ ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ ഒക്ടോബർ 12ന് വൈകിട്ടു 6 മണിക്ക് ആത്മസംഗീതം സംഗീത പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ക്രിസ്തീയ ഭക്തി ഗായകരായ കെസ്റ്ററും, ശ്രേയ ജയ്ദ്വീപും ആലപിച്ച ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ എല്ലവരും ആസ്വദിച്ചു. 

ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ. ഡോ.ഐസക് . ബി. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിഷപ്പ് അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നെഷ്യസ് ഉദ്ഘാടനം നിർവഹിച്ചു. റവ.ഫാ. ജോണികുട്ടി പുലിശ്ശേരി പ്രാരംഭ പ്രാർഥന നടത്തി. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

റവ. ഫാ. മാമ്മൻ മാത്യു കോർ എപ്പിസ്കോപ്പ , റവ.ഫാ ജോൺസൻ പുഞ്ചക്കോണം, റവ. ഏബ്രഹാം സക്കറിയ, റവ.ഫാ.ബിന്നി ഫിലിപ്പ്, റവ.ഫാ.ക്രിസ്റ്റോഫർ മാത്യു, റവ. ഫാ പൗലോസ് പീറ്റർ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോർഡിനേറ്റർ സിമി തോമസ്, ജോൺസൻ വറുഗീസ്, റെജി കോട്ടയം, ബിജു ചാലക്കൽ, ഐസിഇസിഎച് പിആർഓ ജോൺസൻ ഉമ്മൻ നൈനാൻ വീട്ടിനാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സംഗീത പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി റെജി ജോർജ് നന്ദി അറിയിച്ചു. 

English Summary:

Indian Christian Ecumenical Community organised Athmasangeetham in Houston.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com