വാഷിങ്ടനിൽ ഒരു വീട്ടിലെ 5 പേർ വെടിയേറ്റ് കൊല്ലപ്പെട്ടു; കൗമാരക്കാരൻ പിടിയിൽ
Mail This Article
×
ഫാൾ സിറ്റി, വാഷിങ്‌ടൻ∙ സിയാറ്റിലിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഫാൾ സിറ്റിയിൽ തിങ്കളാഴ്ച രാവിലെ നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ 5 മണിയോടെയാണ് ഈ സംഭവത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ രണ്ടുപേർ മുതിർന്നവരും മൂന്നുപേർ കൗമാരക്കാരും ആയിരുന്നുവെന്ന് കിങ് കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് വക്താവ് മൈക്ക് മെല്ലിസ് അറിയിച്ചു.
പരുക്കേറ്റ മറ്റൊരു കൗമാരക്കാരനെ സിയാറ്റിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉൾപ്പെട്ട കൗമാരക്കാരനെ കിങ് കൗണ്ടിയിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലാക്കി.
English Summary:
Five People Shot Dead at Home in Washington; Teenager Arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.