ADVERTISEMENT

മെക്കിനി (ഡാലസ് )∙ അടൂർ വടക്കകടത്തു കാവ് വൈദ്യൻ പറമ്പിൽ സൈമൺ മാത്യൂസിന്‍റെ ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാലസിൽ അന്തരിച്ചു. കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമാണ്. 1971-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറിയ മറിയാമ്മ മാത്യൂസ്, ന്യൂയോർക്ക് ആൽബനിയിൽ നഴ്‌സായിരുന്നു. 2019-ൽ സർവീസിൽ നിന്നും വിരമിച്ച ശേഷം ഡാലസിലേക്കു താമസം മാറ്റി മകനോടൊപ്പം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

മക്കൾ: സജി മാത്യൂസ് (മെക്കനി, ഡാലസ്), സണ്ണി മാത്യൂസ് (ബോസ്റ്റൺ). മരുമക്കൾ: അമാൻഡ, ജൂലി. പൊതുദർശനവും സംസ്കാര ശുശ്രൂഷയും ഡിസംബർ 7 ശനിയാഴ്ച കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 Old Denton rd) നടക്കും. തുടർന്ന് കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം. 

കൂടുതൽ വിവരങ്ങൾക്ക്:  സാമുവേൽ തമ്പി ചീരൻ-91 999 587 5894

English Summary:

Mariamma Mathews died in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com