ADVERTISEMENT

സ്ഥിരമായി തലവേദന ശല്യപ്പെടുത്തുന്നുണ്ടോ? കൂർമാസനം യോഗ (Koormasanam) ചെയ്യുന്നതിലൂടെ ഈ തലവേദന അകറ്റാം. തലയ്ക്കും കഴുത്തിന്റെ പുറകിലെ പേശികൾക്കും വളരെയധികം ഗുണം ചെയ്യുന്നൊരാസനമാണിത്. തലയിലേക്കു ശുദ്ധ രക്തത്തിന്റെ അഭാവം നിയന്ത്രിക്കപ്പെടുന്നു. തലവേദനയ്ക്കു ശമനം കിട്ടുന്നു. തലകറക്കത്തിനും തലയുടെ മന്ദതയ്ക്കും കുറവു കാണപ്പെടുന്നു. 

കൂർമാസനം ചെയ്യുന്ന വിധം: ഇരുകാലുകളും നീട്ടിനിവർന്നിരിക്കുക. അതോടൊപ്പം ഇരുകാലുകളും അതതു വശത്തെ കാലുകളുടെ തുടയിൽ കമഴ്ത്തി വയ്ക്കുക. ഇനി ഇരു കാലുകളുടെയും മുട്ടുകൾ മടക്കി പൃഷ്ഠഭാഗത്തോട് കാൽപ്പാദങ്ങൾ അടുപ്പിച്ചു വയ്ക്കുക. കാൽപ്പാദങ്ങൾ ചേർന്നും തറയിൽ പതിഞ്ഞും ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇനി ഇരുകാലുകളുടെയും മുട്ടുകള്‍ അകത്തി രണ്ടു കൈകളും കാൽമുട്ടുകള്‍ക്കിടയിലൂടെ മുന്നോട്ടു കൊണ്ടുവന്ന് കാലുകളുടെ പാദത്തിൽ കമഴ്ത്തിവയ്ക്കുക. ഇനി ദീർഘമായി ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി കാൽപ്പാദങ്ങളിൽ മുട്ടിക്കുവാൻ ശ്രമിക്കുകയും ചെയ്യുക. ആ നിലയിലിരുന്നു ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതേ പോലെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. 

വിഡിയോ

English Summary:

Yoga for beginners - Koormasanam health benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com