ADVERTISEMENT

കല്യാണം എന്നു കേള്‍ക്കുമ്പോള്‍തന്നെ ഇപ്പോള്‍ വേണ്ട എന്നു പറയുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍. മുപ്പതുകള്‍ക്കുള്ളില്‍ പണ്ട് യുവതീയുവാക്കള്‍ വിവാഹിതരാകുമായിരുന്നെങ്കില്‍ ഇന്ന് അത് നാല്‍പതുകളില്‍ എത്തിനില്‍ക്കുന്നു. ചിലര്‍ക്ക് വിവാഹജീവിതത്തോടുതന്നെ താൽപര്യമില്ല. എന്നാല്‍ വിവാഹം കൊണ്ട് ജീവിതത്തില്‍ നിരവധി ഗുണങ്ങള്‍ ഉണ്ടെന്നു കൂടി അറിയുക.

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മനഃശാസ്ത്രലേഖനത്തിലാണ് വിവാഹവും മാനസികാരോഗ്യവും തമ്മിലുള്ള അഭേദ്യബന്ധത്തെ കുറിച്ചു ഗവേഷകര്‍ പറയുന്നത്. വിവാഹം കഴിച്ചവര്‍ക്ക് അവിവാഹിതരെക്കാള്‍ മാനസിക, ശാരീരിക സന്തോഷം ഉണ്ടാകുമെന്നാണ് ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

വിവാഹിതരെയും അവിവാഹിതരെയും പങ്കെടുപ്പിച്ചായിരുന്നു പഠനം. ഇതില്‍ മാനസികാരോഗ്യകാര്യത്തില്‍ വിവാഹിതര്‍ തന്നെയാണ് മുൻപിലെന്നു കണ്ടെത്തി. ഈ ഗ്രൂപ്പില്‍ വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കുമൊപ്പം പുനര്‍വിവാഹം ചെയ്തവരെയും പങ്കെടുപ്പിച്ചിരുന്നു. ആദ്യ വിവാഹം പരാജയമായവരിലും മാനസികാരോഗ്യം നല്ല നിലയിലാണെന്നും അതിനാല്‍തന്നെ അവര്‍ പുനര്‍വിവാഹത്തിനു തയാറാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com