വേദനകളും ക്ഷീണവും അകറ്റാൻ കിടക്കയില്‍നിന്ന് ഇങ്ങനെ എഴുന്നേല്‍ക്കണം
Mail This Article
നല്ല ഉറക്കം ലഭിക്കാനുള്ള കുറുക്കുവഴികളെക്കുറിച്ച് എല്ലാവരും എപ്പോഴും സംസാരിക്കാറുണ്ട്. എന്നാല്‍ എങ്ങനെ ഉണരണം എന്നതിനെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം.
ചില ദിവസങ്ങളില്‍ ആകെ ക്ഷീണം തോന്നാറുണ്ടോ ? എങ്കില്‍ കാരണം നിങ്ങൾ ഉറക്കമുണര്‍ന്ന രീതിയാകാം. നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ ആവശ്യമാണ് എന്നതു പോലെതന്നെയാണ് നല്ല പൊസിഷനില്‍ ഉണരുകയും ചെയ്യുന്നത്. ശരിയായ രീതിയിലല്ല ഉറക്കമെങ്കില്‍ കഴുത്തു വേദനയും പുറംവേദനയും തലവേദനയുമെല്ലാം ഒപ്പമെത്തും.
എങ്ങനെ ഉണരണം - ആയുര്‍വേദവും മോഡേണ്‍ മെഡിസിനും പറയുന്നത് നിങ്ങളുടെ വലതുവശം ചേര്‍ന്ന് ഉറക്കം ഉണരുന്നതാണ് ഏറ്റവും നല്ലത് എന്നാണ്. ആയുര്‍വേദം പറയുന്നത് നമ്മുടെ ശരീരത്തിലെ 'സൂര്യനാഡി' വലതുവശത്താണ് സ്ഥിതി ചെയ്യുന്നത് എന്നാണ്. ഒരിക്കലും കിടക്കയില്‍നിന്നു ചാടി എഴുന്നേല്‍ക്കരുത്. ശരീരം നന്നായി സ്ട്രെച്ച് ചെയ്തു പതിയെ കൈകള്‍ കുത്തി വേണം എഴുനേല്‍ക്കാന്‍. ഇത് കഴുത്തിനും പുറത്തും സമ്മര്‍ദമുണ്ടാകാതെ ശരീരത്തെ ബാലന്‍സ് ചെയ്യും. ധാരാളം സമയമെടുത്ത് എഴുന്നേല്‍ക്കുന്നതുതന്നെയാണ് ഏറ്റവും ഉചിതം.