കൊച്ചു കുട്ടികളിൽ തീപ്പൊള്ളൽ ഏറ്റാൽ?
Mail This Article
കൊച്ചു കുട്ടികളിൽ തീപ്പൊള്ളൽ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണമായി വീട്ടിലുണ്ടാകുന്ന അശ്രദ്ധ മൂലമാണ് മിക്കവാറും പൊള്ളൽ സംഭവിക്കുക. അതിനാൽ മുതിർന്നവരുടെ നിരീക്ഷണം ഇല്ലാത്തപ്പോൾ കുട്ടികൾ തീയുമായി സമ്പർക്കത്തിലേർപ്പെടാതെ സൂക്ഷിക്കുക.
പടക്കങ്ങൾ പൊട്ടിക്കുമ്പോൾ, മുതിർന്നവരുടെ നീരീക്ഷണത്തിൽ വേണം നടത്തുവാൻ. അമ്മമാർ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ കുട്ടികൾ പിന്നിൽ വന്നു തട്ടുകയും പെട്ടെന്ന് ഉണ്ടാകുന്ന ഞെട്ടലിൽ ചൂടായ വസ്തു കുട്ടികളുടെ ശരീരത്തിൽ വീഴുകയും പതിവാണ്. ഇത് ശ്രദ്ധിക്കണം. തീപ്പൊള്ളലേറ്റാൽ ആദ്യം നനഞ്ഞ ചാക്കോ വെള്ളമോ ഉപയോഗിച്ച് തീ കെടുത്തുക.
അതിനുശേഷം വൃത്തിയുള്ള വെള്ളത്തിൽ കഴുകുക. പിന്നീട് സിൽവർ സൾഫയസീൻ പോലെയുള്ള മരുന്നുകൾ പുരട്ടുക. ഒരിക്കലും ടൂത്ത് പേസ്റ്റ്, എണ്ണ മറ്റ് വസ്തുക്കൾ തേക്കരുത്. ശേഷം അടുത്തുള്ള ഡോക്ടറെ കാണിക്കുക.
English summary: Treating burns in kids