ADVERTISEMENT

കോവിഡിനും ലോക്ഡൗണിനും മുൻപുള്ള കാലം തിരക്കിന്റെതായിരുന്നു എല്ലാവർക്കും. ആർക്കും കുടുംബത്തോടൊപ്പം ചെലവിടാൻ ഗുണപരമായ സമയമില്ലായിരുന്നു. കൈവിട്ടുപോയ നല്ല ശീലങ്ങളും ചിട്ടയായ ജീവിതവും തിരിച്ചുപിടിക്കാൻ ലഭിച്ച അവസരമായി ലോക്ഡൗണിനെ കാണാം.

ലഘു വ്യായാമങ്ങൾ ചെയ്യാം

പുറത്തുപോയുള്ള വലിയ വ്യായാമങ്ങൾക്ക് അവസരമില്ല. അതിനാൽ, രാവിലെ എഴുന്നേറ്റാലുടൻ കുട്ടികളെ കൂട്ടി വീടിനകത്തു തന്നെ ചെയ്യാവുന്ന ലഘുവ്യായാമങ്ങൾ ശീലമാക്കാം.

മെച്ചപ്പെടുത്താം ഭക്ഷണശീലം

ആരോഗ്യദായകവും പോഷകഗുണമേറിയതുമായ ഭക്ഷണം ശീലിക്കാം. പോഷകസമ്പുഷ്ടമായ തനത് ആഹാരങ്ങൾ തയാറാക്കാം. കുട്ടികളെ അവയുടെ ഗുണങ്ങൾ പറഞ്ഞു മനസ്സിലാക്കാം.

കുട്ടികൾക്കൊപ്പം നമുക്കും പഠിക്കാം

ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ പഠിക്കുന്നത് എന്താണെന്നു തിരിച്ചറിയാം. അവർക്കൊപ്പം നമുക്കുമിരിക്കാം. കുട്ടികൾക്കതു വലിയ ആത്മവിശ്വാസമേകും.

അഭ്യസിക്കാം കരകൗശലം

കരകൗശലവിദ്യയും പെയിന്റിങ്ങും ചെറിയതോതിൽ അഭ്യസിക്കാം. കുട്ടികളെക്കൂട്ടി വേണം ഇതു ചെയ്യാൻ.

കൂട്ടായ പാചകം

വീട്ടിലെ പാചകവും അനുബന്ധ കാര്യങ്ങളും കുടുംബം ഒന്നിച്ചു ചെയ്യുക. കുട്ടികളെ ഇതിൽ അവർക്കു സാധിക്കുന്ന തരത്തിൽ സഹകരിപ്പിക്കുക.

പരസ്പരം സംസാരിക്കാം

എത്ര ചെറിയ കാര്യങ്ങളാണെങ്കിലും കുട്ടികളുമായി സംവദിക്കുക. അഭിപ്രായം ചോദിക്കുക.

കുറയ്ക്കാം മൊബൈൽ ഫോൺ

വൈകിട്ട് 7.30നു ശേഷം മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ഒഴിവാക്കുക. ഇന്ന് എന്തെല്ലാം ചെയ്തു? നാളെ എന്തെല്ലാം ചെയ്യാം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാം. കുട്ടികളുടെ പഠനം, താൽപര്യങ്ങൾ തുടങ്ങിയവ വിഷയമാക്കാം. കഥകൾ പറയാം, പാട്ടുപാടാം. ഈ സമയം കുടുംബകൂട്ടായ്മയുടെതാക്കുക.

English Summary : COVID- 19 and lifestyle changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com