കുഞ്ഞുങ്ങൾ മരുന്നു മാറിക്കഴിച്ചാൽ !, ഉറപ്പായും ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ
Mail This Article
കയ്യെത്തും ദൂരത്തു കിട്ടുന്നതെന്തും വായിലേക്കു വയ്‌ക്കുന്ന ശീലമാണു കുട്ടികൾക്ക്. മരുന്നുകൾ, ഗുളികകൾ, കീടനാശിനികൾ തുടങ്ങിയവ കഴിച്ച് ഉണ്ടാകുന്ന അപകടങ്ങളും സ്‌ഥിരമാണ്. രക്‌തസമ്മർദം, ഡയബറ്റിസ് തുടങ്ങിയവയ്‌ക്കുള്ള ഗുളികകൾ, ടോണിക്, സിറപ്പ് തുടങ്ങിയ മരുന്നുകൾ എന്നിവയിൽ ഏതു കഴിച്ചാലും കുട്ടിയെ ഉടൻതന്നെ ഛർദിപ്പിക്കണം
രക്‌തസമ്മർദം, ഡയബറ്റിസ് തുടങ്ങിയവയ്‌ക്കുള്ള ഗുളികകൾ, ടോണിക്, സിറപ്പ് തുടങ്ങിയ മരുന്നുകൾ എന്നിവയിൽ ഏതു കഴിച്ചാലും കുട്ടിയെ ഉടൻതന്നെ ഛർദിപ്പിക്കണം. ട്യൂബിട്ട് വയറു കഴുകുന്നതോടെ പ്രശ്‌നം തീരാനിടയുണ്ട്. എന്നാൽ ചില മരുന്നുകൾ കുട്ടിയുടെ ജീവൻ അപകടത്തിലാക്കും.
ഡയബറ്റിസ് ഗുളിക രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്‌ക്കും. ബിപിക്കുള്ള ഗുളിക കഴിച്ചാൽ രക്‌തസമ്മർദം താഴും. ഉറക്കഗുളിക കഴിച്ചാൽ ശ്വാസതടസ്സവും ഹൃദയസ്‌തംഭനവുമുണ്ടാവും. മാനസിക രോഗികളുടെ മരുന്നു മാറിക്കഴിച്ചാൽ മയക്കം, ബലംപിടിത്തം, ഉമിനീർ ഒലിച്ചിറങ്ങൽ, അബോധാവസ്‌ഥ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.
അപകടകാരിയായ മരുന്നു കഴിച്ചാൽ ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. ഇഷ്‌ടഭക്ഷണവും ഒആർഎസ് ലായനിയും കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. കഴിച്ച മരുന്നിന്റെ സാമ്പിൾകൂടി ഡോക്‌ടറെ കാണിക്കുന്നത് ചികിൽസ എളുപ്പമാക്കും.
Content Summary : What should you do if your child swallows your medication?