ADVERTISEMENT

ചോദ്യം : എനിക്ക് അൻപതു വയസ്സുണ്ട്. എന്റെ ചേച്ചിയുടെ മകനു വൃക്കകളെ ബാധിക്കുന്ന ഒരു ജനിതകരോഗം ഉണ്ടെന്നാണറിഞ്ഞത്. അവനിപ്പോൾ മുപ്പതു വയസ്സുണ്ട്. അവന്റെ ഒരു ചേട്ടൻ വൃക്കരോഗം ബാധിച്ച് ഇരുപതു വയസ്സായപ്പോൾ മരിച്ചു. എന്റെ അമ്മയ്ക്ക് എഴുപതു വയസ്സായപ്പോൾ വൃക്കരോഗം (Kidney Disease) കണ്ടെത്തി. എന്റെ ചേച്ചിക്ക് ഇതുവരെ ഒരു കുഴപ്പവും ഇല്ല. ചേച്ചിയും ഞാനും എന്തെങ്കിലും പരിശോധനകൾ ചെയ്യേണ്ടതുണ്ടോ? ഈ ജനിതകരോഗം ഞങ്ങൾക്കും ഉണ്ടാകുമോ? ഒന്നു വിശദീകരിക്കാമോ?

Read Also : വേനൽമഴ വന്നു കഴിഞ്ഞു; എന്തെല്ലാം രോഗങ്ങൾക്കു സാധ്യതയുണ്ട്? എങ്ങനെ കരുതലെടുക്കാം?

ഉത്തരം: നിങ്ങൾ പറയുന്നതിൽ നിന്നു നിങ്ങളുടെ ചേച്ചിയുടെ മക്കൾക്കു വൃക്കകളെ ബാധിക്കുന്ന ജനിതകരോഗം ഉണ്ടെന്നാണു മനസ്സിലാകുന്നത്. ഏതു രോഗമാണ് അവർക്കുള്ളതെന്നു കൃത്യമായി പറയാത്തതിനാൽ, നിങ്ങൾക്ക് ഈ രോഗം വരാന്‍ സാധ്യതയുണ്ടോ എന്നു തിട്ടപ്പെടുത്താൻ ബുദ്ധിമുട്ടാണ്. വൃക്കകളെ ബാധിക്കുന്ന ജനിതകരോഗങ്ങൾ പലതുണ്ട്. അതിൽ ചിലത് ഒരു കുടുംബത്തിലെ ആണുങ്ങളെ മാത്രമേ ബാധിക്കൂ. സ്ത്രീകൾ രോഗവാഹകർ ആകാം. സാധാരണയായി വാഹകരായ സ്ത്രീകൾക്ക് രോഗലക്ഷണം ഉണ്ടാകില്ലെങ്കിലും, ചില സ്ത്രീകൾക്കു പ്രായമാകുമ്പോൾ വൃക്കരോഗം വരാം. 

നിങ്ങളും നിങ്ങളുടെ ചേച്ചിയും ഒരു വൃക്കരോഗ ഡോക്ടറെ കണ്ടു വൃക്കകളുടെ പ്രവർത്തനം മനസ്സിലാക്കാൻ പരിശോധനകൾ നടത്തേണ്ടതുണ്ട്. നിങ്ങളുടെ ചേച്ചിയുടെ മകന്റെ ജനിതക പരിശോധന നടത്തിയിട്ടില്ലെങ്കിൽ, ഒരു ജനിതകരോഗ സ്പെഷലിസ്റ്റിനെ കണ്ട് അഭിപ്രായം തേടാം. 

Content Summary : What kind of kidney disease is hereditary? - Dr. N. Dhanya Lakshmi Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com