ADVERTISEMENT

ജീവിതത്തില്‍ എന്തെങ്കിലും സുപ്രധാനമായ കാര്യങ്ങള്‍ നടക്കുന്ന ഒരു ദിവസത്തില്‍ വയര്‍ പണിമുടക്കിയാലുള്ള കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഉദാഹരണത്തിന് പ്രധാനപ്പെട്ട ഒരു ഇന്‍റര്‍വ്യൂവോ പരീക്ഷയോ അല്ലെങ്കില്‍ കല്യാണമോ  ഒക്കെ നടക്കുന്ന ദിവസം. വയറും നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യവും മനഃസമാധാനവുമെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നെന്ന് ഇത്തരം ദിവസങ്ങളില്‍ വയറിന് സുഖമില്ലാതായാല്‍ മനസ്സിലാകും. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ വയര്‍ അത്യാവശ്യമാണ്. 

 

എന്നാല്‍ പല കാരണങ്ങള്‍ വയറിന്‍റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കും. അനാരോഗ്യകരമായ വയറിനെ സംബന്ധിച്ച് ശരീരം നല്‍കുന്ന ചില സൂചനകള്‍ ഇനി പറയുന്നവയാണ്

 

1. അസിഡിറ്റി
ഗ്യാസ്, അസിഡിറ്റി, വയര്‍ കമ്പനം, വയര്‍ എരിച്ചില്‍ എന്നിവയെല്ലാം വയറിന്‍റെ ആരോഗ്യം തകരാറിലാണെന്നതിന്‍റെ സൂചന നല്‍കുന്നു. 

 

2. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍
മോശം ഭക്ഷണക്രമവും വയറിലുണ്ടാകുന്ന നീര്‍ക്കെട്ടും ടൈപ്പ് 1 പ്രമേഹം, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സോറിയായിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. 

 

3. മധുരത്തോടുള്ള ആര്‍ത്തി
മധുരത്തോട് അമിതമായ ആസക്തി തോന്നുന്നുണ്ടെങ്കില്‍ വയറിന് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കാം. ഈ ലക്ഷണം പലപ്പോഴും പലരും അവഗണിക്കുകയോ പ്രമേഹം മൂലമാണെന്ന് തെറ്റിദ്ധരിക്കുകയോ ചെയ്യാറുണ്ട്. 

 

4. ഭാരം കുറയാത്ത അവസ്ഥ
എന്തൊക്കെ ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല എങ്കില്‍ വയറിന്‍റെ ആരോഗ്യത്തെ കുറിച്ചും അത് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഭാരം കുറയ്ക്കല്‍ പ്രക്രിയക്ക് വയറിന്‍റെ ആരോഗ്യവും ചയാപചയ സംവിധാനവും മികച്ചതായിരിക്കണം. 

 

5. കുറഞ്ഞ പ്രതിരോധശേഷി
പ്രതിരോധ കോശങ്ങളില്‍ 70 ശതമാനവും വയറിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ ശക്തമായ പ്രതിരോധ സംവിധാനത്തിന് ആരോഗ്യമുള്ള വയര്‍ അന്ത്യന്താപേക്ഷിതമാണ്. 

 

6. ഉത്കണ്ഠ
വയറും തലച്ചോറും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. വയറിനെ  രണ്ടാം തലച്ചോറെന്നും വിളിക്കാറുണ്ട്. നമ്മുടെ മൂഡ് മെച്ചപ്പെടുത്തുന്ന ഫീല്‍ ഗുഡ് ഹോര്‍മോണായ സെറോട്ടോണിനും വയറിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളും ഉത്കണ്ഠയും അടിക്കടിയുള്ള മൂഡ് മാറ്റങ്ങളും ഉള്ളവര്‍ വയറിന്‍റെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതാണ്. 

 

വയറില്‍ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുന്ന ഗ്ലൂട്ടനും മധുരവുമെല്ലാം ഒഴിവാക്കിയും പ്രോബയോട്ടിക്, പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ കഴിച്ചും ദിവസവും വ്യായാമം ചെയ്തും നന്നായി ഉറങ്ങിയുമെല്ലാം വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്. 

Content Summary: Do Not Ignore These 6 Lesser Known Signs And Symptoms Of An Unhealthy Gut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com