ADVERTISEMENT

ജീവിതശൈലി രോഗങ്ങൾ വളരെകൂടുതലായി കണ്ടുവരുന്ന ഈ കാലത്ത് നോമ്പ് അനുഷ്ഠാനം വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതാണ്. ശാരീരികമായ ആരോഗ്യം  മെച്ചപ്പെടുത്താനും, നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുവാൻ സഹായിക്കുന്ന സമയമാണ് നോമ്പുകാലം. എന്നാൽ പ്രമേഹം, രക്തസമ്മർദ്ദം, കിഡ്നി, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ നോമ്പ് അനുഷ്ഠിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കുന്നത് നന്നായിരിക്കും. എന്നാൽ പകൽ മുഴുവൻ നോമ്പെടുക്കുകയും നോമ്പുതുറ സമയത്ത് കൂടുതൽ ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ‍‍‍‍ഇത് ഗുണത്തേക്കാേളറെ ദോഷമാണ് ഉണ്ടാക്കുക. 

എല്ലാ ദിവസവും ഉപവാസം തുടങ്ങുന്നതിനു മുൻപ് വെളളം കുടിക്കുകയും പോഷകങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുകയാണ് ആദ്യത്തെ പടി. നോമ്പു തുറക്കുന്ന സമയത്ത് എണ്ണയിൽ വറുത്ത സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. നോമ്പുതുറയുടെ ആദ്യസമയം പഴച്ചാറുകൾ, വെജിറ്റബിൾ സൂപ്പ്, മോര്, നാരങ്ങാവെള്ളം ഇവയൊക്കെ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. കഴിവതും കാപ്പി, ചായ ഇവ ഒഴിവാക്കുക. ശരീരത്തിന്റെ നിർജലീകരണം (dehydration) തടയാനാണ് ധാരാളം വെള്ളം കുടിക്കുവാൻ നിർദേശിക്കുന്നത്. 

Representative image. Photo Credit:Fevziie/Shutterstock.com
Representative image. Photo Credit:Fevziie/Shutterstock.com

നട്സ്, ബദാം, ഈന്തപ്പഴം പോലുള്ള ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുവാൻ സഹായിക്കുന്നു. പക്ഷേ ഇവ കഴിക്കുന്നതിന്റെ അളവ്  നിയന്ത്രണവിധേയമായിരിക്കുവാൻ വളരെയധികം ശ്രദ്ധിക്കുക. നോമ്പ് തുറക്കുമ്പോൾ ആദ്യം മിതമായ രീതിയിൽ കഴിച്ചതിനു ശേഷം 30–45 മിനിറ്റിനു ശേഷം മാത്രം കട്ടി കൂടിയ ആഹാരം കഴിക്കുന്നതാണ് ശരീരത്തിനു നല്ലത്. അതായത് നോമ്പു തുറക്കുന്ന സമയത്ത് ഏറ്റവും മിതമായ രീതിയിൽ ചെറിയൊരു പലഹാരത്തിനു കഴിച്ചതിനു ശേഷം അരമണിക്കൂർ അല്ലെങ്കില്‍ മുക്കാൽ മണിക്കൂറിനു ശേഷമായിരിക്കണം ഹെവിയായിട്ടുള്ള ഫുഡ് കഴിക്കേണ്ടത്.

കഴിക്കുമ്പോൾ നാര് കൂടുതലുള്ള ഭക്ഷണം ധാരാളം ഉൾപ്പെടുത്തുക. അമിതമായി എണ്ണയിൽ വറുത്തതും മധുരം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളും ഒഴിവാക്കുക. മധുരപലഹാരങ്ങൾക്കു പകരം പഴവർഗങ്ങൾ, ഫ്രഷ് ജ്യൂസുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നോൺ വെജ് എല്ലാം വറുക്കുന്നതിനു പകരം കറികളായി ഉപയോഗിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. എരിവ്, മസാല, ഉപ്പ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ പരമാവധി ഒഴിവാക്കുക. ഫുഡ് കഴിക്കാൻ എടുക്കുന്ന സമയത്ത് ഒരുപാട് അളവിൽ എടുത്ത് വലിച്ചുവാരി കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം ശീലങ്ങൾ കൊളസ്ട്രോൾ ലെവൽ കൂട്ടാനും അമിതവണ്ണം ഉണ്ടാക്കുവാനും അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾക്കും കാരണമാകുന്നു.

519524862
Representative image. Photo Credit:Ross Helen/istockphoto.com

പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സോഫ്റ്റ് ഡ്രിങ്ക്സ്, പായ്ക്കറ്റ് ഫുഡ്, എണ്ണ പലഹാരം എന്നിവ കഴിവതും ഒഴിവാക്കുക. ആവിയിൽ വേവിച്ചതും ധാരാളം നാരുകൾ അടങ്ങിയതുമായ ഭക്ഷണം ഉൾപ്പെടുത്തണം. റാഗി, അവൽ, ഓട്സ്, പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഒരുപാട് പോഷണം ലഭിക്കുവാനും അയൺ കുറയാതിരിക്കുവാനും വളരെയധികം നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനേക്കാൾ പ്രധാനം അതിൽ അടങ്ങിയിരിക്കുന്ന പോഷണങ്ങൾ, പ്രോട്ടീൻ എന്നിവയാണ്. അതായത് സമീകൃതാഹാരം തന്നെ പിന്തുടരാൻ ശ്രമിക്കുക. ശരീരത്തിന്റെ ആരോഗ്യത്തിനു വേണ്ടുന്ന എല്ലാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക. വയറു നിറച്ചു കഴിക്കുന്നതിനു പകരം അളവ് കുറച്ച് ആവശ്യത്തിന് കഴിക്കുക. നോമ്പ് എടുക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയിലുള്ള ഭക്ഷണക്രമം ഉൾപ്പെടുത്തുക.
(വിവരങ്ങള്‍ക്കു കടപ്പാട്: ലിജി ജോസ്, ഡയറ്റീഷ്യൻ)

ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

These mistakes while fasting can lead you to obesity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com