ADVERTISEMENT

പ്രവാസിയായ ജംഷീദിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായി പുതിയ വീട്. ഏറെ ഗൃഹപാഠം ചെയ്താണ് വീടുപണിക്കിറങ്ങിയത്. ഓരോ ഇടങ്ങളും എപ്രകാരമായിരിക്കണം എന്നു വ്യക്തമായ ധാരണയുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ 8 സെന്റിലാണ് സമകാലിക ശൈലിയിൽ നിർമിച്ച വീട്. ഫ്ലാറ്റ്, സ്ലോപ്, കർവ്ഡ് ഡിസൈനുകൾ പുറംകാഴ്ചയിൽ സമ്മേളിക്കുന്നു. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2200 ചതുരശ്രയടിയിൽ പ്രധാനമായും ഒരുക്കിയിരിക്കുന്നത്. 

ramanattukara-home-sideview

വൈറ്റ്+ വുഡൻ തീമാണ് പൊതുവായി തിരഞ്ഞെടുത്തത്. പ്ലൈവുഡ്, വെനീർ എന്നിവയാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. തൂക്കുവിളക്കുകളും, ക്യൂരിയോസും, ഫോൾസ് സീലിങ്ങും, ലൈറ്റുകളുമെല്ലാം വീടിന്റെ അകത്തളഭംഗിക്ക് മാറ്റേകുന്നുണ്ട്.  താഴത്തെ നിലയിൽ വൈറ്റ് മാർബിളും മുകൾനിലയിൽ വിട്രിഫൈഡ് ടൈലുമാണ് വിരിച്ചിരിക്കുന്നത്. ഗോവണിയുടെ വശത്തായി ഊണുമുറി സജ്ജീകരിച്ചു. ഇവിടെ നിലത്ത് വുഡൻ ടൈലുകൾ വിരിച്ചു ഇടം വേർതിരിച്ചിട്ടുണ്ട്. 

ramanattukara-home-hall
ramanattukara-home-dine

ഗോവണിയുടെ ആദ്യ ലാൻഡിങ് വരുന്ന ഭിത്തിയിൽ വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ നൽകിയിട്ടുണ്ട്. ഇതിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറിച്ചെല്ലുമ്പോൾ ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്. മുകളിലെ കൈവരികൾ സീലിങ്ങിലേക്ക് ഉയർത്തിനൽകി. എന്നിട്ട് അതിൽ വെർട്ടിക്കൽ ഗാർഡൻ സജ്ജീകരിച്ചിരിക്കുന്നു.

ramanattukara-home-garden

കിടപ്പുമുറികളിലും നിറങ്ങളുടെ മേളം കാണാം. മാസ്റ്റർ ബെഡ്‌റൂം ബ്ലാക്+ വൈറ്റ് തീമിലാണ് ഒരുക്കിയത്. ഹെഡ്ബോർഡ് ഭാഗത്തെ ഭിത്തി വോൾപേപ്പർ നൽകി അലങ്കരിച്ചു. കുട്ടികളുടെ മുറിയിൽ നീല, പിങ്ക് നിറങ്ങൾ കലാപരമായി നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്.

ramanattukara-home-masterbed
ramanattukara-home-kids

അടുക്കളയിൽ നിന്നാൽ വീട്ടിൽ എത്തുന്നവരെ കാണണം എന്നൊരാവശ്യം വീട്ടുകാർക്കുണ്ടായിരുന്നു. ഇതിനായി കിച്ചണിൽ നിന്നും സിറ്റൗട്ട് വരെ നോട്ടമെത്തുംവിധം ഇടനാഴി ക്രമീകരിച്ചു. വൈറ്റ്+ ഗ്രീൻ തീമിലാണ് അടുക്കള. മൈക്ക ഫിനിഷിലാണ് കബോർഡുകൾ നിർമിച്ചത്. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ബിൽറ്റ് ഇൻ ഫ്രിഡ്ജ്, അവ്ൻ സൗകര്യങ്ങൾ ഒരുക്കി. സ്ഥലം പാഴാക്കാതെ ഒരു പാൻട്രി കൗണ്ടറും സജ്ജീകരിച്ചു. 

ramanattukara-home-kitchen

പ്രവാസജീവിതത്തിനിടയിൽ മനസ്സിൽ ഓരോ കട്ടകളായി അടുക്കിവച്ച വീട് അതേ തനിമയിലും ഭാവത്തിലും സഫലമാക്കാനായതിന്റെ ഇരട്ടിമധുരമാണ് ഇപ്പോൾ കുടുംബത്തിൽ നിറയുന്നത്.

ചിത്രങ്ങൾ- അജീബ് കോമാച്ചി

Project Facts

Location- Ramanattukara, Calicut

Area- 2100 SFT

Plot- 8 cent

Owner- Jamsheed

Construction- Riyaz

Designer- Suhail

Espacio Architectural studio

Completion year- Feb 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com