ADVERTISEMENT

മൂവാറ്റുപുഴയ്ക്കടുത്ത് പ്രകൃതിരമണീയമായ പ്രദേശത്താണ് പ്രദീപിന്റെ വീട്. പുറത്തെ ഹരിതാഭയെ വീടിനുള്ളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന വിധത്തിലാണ് രൂപകൽപന. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. ലൂവറുകളും പർഗോളയും ഗ്ലാസ് ജാലകങ്ങളും കാഴ്ചയ്ക്കു മിഴിവ് പകരുന്നു. 

happy-home-muvatupuzha-exterior-JPG

കാർപോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ് ഹാൾ, കോർട്യാർഡ്,  കിച്ചൻ, നാല് കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് ഈ വീട്ടിലെ ഇടങ്ങൾ. 2800 സ്ക്വയർഫിറ്റാണ് വിസ്തീർണം.   സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇത് ഇടങ്ങൾ തമ്മിലുള്ള വിനിമയം എളുപ്പമാക്കുന്നു. വെള്ള നിറത്തിന്റെ വെണ്മയാണ് അകത്തും പുറത്തും നിറയുന്നത്. ഇത് കൂടുതൽ വലുപ്പവും പ്രസന്നതയും ഉള്ളിൽ നിറയ്ക്കുന്നു.

happy-home-muvatupuzha-landscape-JPG

വൈറ്റ്, വുഡൻ, ലപ്പോത്ര ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. വുഡൻ ഫിനിഷ് ടൈൽ വിരിച്ച് സ്വീകരണമുറി വേർതിരിച്ചു.  ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

happy-home-muvatupuzha-living-JPG

കാർ പോർച്ചിനും ലിവിങ് ഏരിയയ്ക്കും മധ്യത്തിലാണ് കോർട്യാർഡ്. ഇവിടെ നിലത്ത് പെബിൾസും ഇൻഡോർ ബാംബൂ പ്ലാന്റും നൽകി അലങ്കരിച്ചു. വശങ്ങളിൽ ലൂവർ നൽകി ഗ്ലാസ് പാനലിങ് ചെയ്തു. മുകളിൽ പർഗോള നൽകി. അങ്ങനെ പ്രകാശത്തെ ആനയിക്കുന്ന ഇടമായും കോർട്യാർഡ് മാറി.

happy-home-muvatupuzha-courtyard-JPG

ഊണുമുറിയും  ഫാമിലി ലിവിങും ഉൾക്കൊള്ളുന്ന ഹാളാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഊണുമേശയുടെ വശത്തെ ഭിത്തിയിൽ മുഴുവൻ ഗ്ലാസ് ജാലകങ്ങൾ നൽകി. ഇതിലൂടെ പുറത്തെ ലാൻഡ്സ്കേപ്പിന്റെ ഹരിതാഭ ഉള്ളിലേക്ക് എത്തുന്നു.

happy-home-muvatupuzha-dine-JPG

വുഡ്, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണി. അപ്പർ ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി.

happy-home-muvatupuzha-dinehall

പ്ലൈവുഡ് കൊണ്ട് ഹെഡ്ബോർഡ് പാനലിങ് നൽകി ഓരോ മുറികളും വ്യത്യസ്തമാക്കി. മിനിമൽ ഫോൾസ് സീലിങ്ങും മുറികൾക്ക് അലങ്കാരമാകുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളുടെ ഉപയുക്തത വർധിപ്പിക്കുന്നു.

happy-home-muvatupuzha-bed-JPG

വൈറ്റ്, വുഡൻ തീമിലാണ് കിച്ചൻ. പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

happy-home-muvatupuzha-kitchen-JPG

വീടിനൊപ്പം തന്നെ ചുറ്റുമുള്ള ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകി. മെക്സിക്കൻ ഗ്രാസും ഷാബാദ് സ്റ്റോണും വിരിച്ച് മുറ്റം ഭംഗിയാക്കി. ഇതിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് അകത്തളങ്ങളുടെ രൂപഘടന. സിന്തറ്റിക്ക് ഗ്രാസ് വിരിച്ച് ബാൽക്കണി ഒരുക്കി. ഇവിടെ ഗ്ലാസ് പർഗോള നൽകി. താഴെ സിറ്റിങ് സ്‌പേസും വേർതിരിച്ചു. വൈകുന്നേരങ്ങളിൽ പുറത്തെ കാഴ്ചകൾ കണ്ട് സംസാരിച്ചിരിക്കാനുള്ള ഇടമാണിവിടം.  

happy-home-muvatupuzha-yard

ചുരുക്കത്തിൽ കാറ്റും വെളിച്ചവും പച്ചപ്പും ക്രോസ് വെന്റിലേഷനും ചേർന്ന് വീടിനകത്ത് പോസിറ്റീവ് എനർജി നിറയ്ക്കുന്നു. അത് വീട്ടുകാരിലും അതിഥികളിലും സന്തോഷം നിറയ്ക്കുന്നു.

 

Project facts                     

Location- Muvattupuzha

Plot- 12.5 cents

Area- 2800 sqft

Owner- Dileep Balakrishnan

Architect- Rubense Paul

Thaksha Architects, Muvattupuzha

Mob- 9745695978    

Year of Completion-2018

Content Summary- Open to Nature House Plan; Dream Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com