ADVERTISEMENT

തൃപ്പൂണിത്തുറയിൽ വെറും 5 സെന്റിലാണ് ഗോകുലപാലന്റെ പുതിയ വീട്. അധികം കണ്ടിട്ടില്ലാത്ത പുറംകാഴ്ചയായിരിക്കണം. തുറന്നതും വിശാലവുമായ ഡിസൈൻ നയങ്ങൾക്ക് മുൻതൂക്കം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് വീട്ടുകാർ ഉന്നയിച്ചത്.  നിരവധി വീടുകൾ തിങ്ങി നിറഞ്ഞ വളവിലുള്ള പ്ലോട്ടാണിത്. കിഴക്കു ദർശനമായ പ്ലോട്ടിന്റെ പടിഞ്ഞാറു ഭാഗത്ത് ഒഴിഞ്ഞ ഭൂമിയാണ്. പ്ലോട്ടിനെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുള്ള നിർമ്മാണരീതിയാണ് ആർക്കിടെക്ട് ഇവിടെ അവലംബിച്ചിട്ടുള്ളത്. 

5-cent-home-tripunitura

വീടിന്റെ കോംപൗണ്ട് വാൾ, എലിവേഷൻ തുടങ്ങി ആകെ യൂണിക് ഡിസൈൻ പിന്തുടർന്നിരിക്കുന്നത് കാണാം. ബോക്സ് ടൈപ്പ് ഡിസൈനാണ് എലിവേഷന്. പ്രധാന വാതിൽ തുറന്നാൽ സിഗ്സാഗ് പ്രവേശനമാർഗ്ഗത്തിലൂടെ ഫോയറിലേക്കും വലതുവശത്തെ ഡബിൾ ഹൈറ്റ് സ്പേസിലുള്ള ലിവിങ്ങിലേക്കും ചെന്നെത്താം. 

5-cent-home-tripunitura-inside

സ്പ്ലിറ്റ് ലെവൽ സീലിങ്ങാണ് ലിവിങ്ങിന്റെ മനോഹാരിത. കിഴക്ക് വശത്തായി വലിയൊരു ഓപ്പണിങ് കാണാം. കോൺക്രീറ്റ് വാളിൽ ചെറിയ സുഷിരങ്ങൾ നൽകി വെളിച്ചം ഉള്ളിലേക്ക് ആനയിക്കുന്നു. ലാൻഡ്സ്കേപ്പിന്റെ ഒരു സ്ട്രിപ്പ് ഉപയോഗിച്ച് ബഫര്‍ ചെയ്ത് ഇഷ്ടാനുസൃതമാണ് ആ സുഷിരങ്ങൾ നൽകിയിട്ടുള്ളത്. പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും നിഴൽ ചിത്രങ്ങൾ ഉള്ളിൽ പതിയാൻ ഇവ സഹായിക്കുന്നു. 

5-cent-home-tripunitura-dine

ഫർണിച്ചറുകളിലും ഫർണിഷിങ്ങുകളിലുമെല്ലാം മിനിമൽ മോണോക്രാമാറ്റിക് ടേൺ കളേഴ്സാണ് പിന്തുടർന്നിട്ടുള്ളത്. വടക്ക് തെക്ക് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതാണ് ഡൈനിങ്ങും പൂജാമുറിയും ക്രോക്കറി യൂണിറ്റും ഉൾപ്പെടുന്ന സ്പേസ്. തെക്കുഭാഗത്തായാണ് കിച്ചണും മാസ്റ്റർ െബഡ്റൂമും ഒരുക്കിയിട്ടുള്ളത്. 

5-cent-home-tripunitura-hall

സ്റ്റെയർ കയറി മുകളിലെത്തിയാൽ ആദ്യത്തെ ലാൻഡിങ്ങിൽ ചെറിയൊരു ലൈബ്രറി സ്പേസ് കൊടുത്തു. മുകൾ നിലയിൽ ചെറിയൊരു ലിവിങ് ഏരിയയ്ക്കും ഇടം കൊടുത്തു. ഇവിടെ നിന്നും താഴത്തെ ഫോയറിലേക്കും ലിവിങ്ങിലേക്കും കാഴ്ച ചെന്നെത്തും വിധം ഒരുക്കി. 

5-cent-home-tripunitura-upper

കൂടാതെ ഒരു കിടപ്പുമുറിയും ഫസ്റ്റ് ഫ്ലോറിൽ ഒരുക്കി. കിടപ്പുമുറികളിലെല്ലാം വാൾപേപ്പറിന്റെയും, വുഡിന്റെയും ലാമിനേറ്റിന്റെയും ഭംഗിയാൽ വേറിട്ട് നിൽക്കുന്നു. വാഡ്രോബ് യൂണിറ്റും ഡ്രസിങ് ഏരിയയും എല്ലാം ഉപയുക്തമായി ക്രമീകരിച്ചിരിക്കുന്നു. 

തെക്കു വശത്തായി മറ്റൊരു ബെഡ്റൂം കൂടി ഉണ്ട്. താഴത്തെ മാസ്റ്റർ ബെഡ്റൂമിന്റേതുപോലെ തന്നെ ഉള്ള ഡിസൈൻ നയങ്ങളാണ് ഈ മുറിയിലും അവലംബിച്ചിട്ടുള്ളത്. 

5-cent-home-tripunitura-bed

ബാൽക്കണിയും മുറിയോട് ചേർന്നു തന്നെ നൽകി. സെമി ഓപ്പൺ സിറ്റിങ് സ്പേസ് നൽകിയ ഇവിടെ കിഴക്ക് തെക്ക് വശത്തുള്ള കാഴ്ചകൾ ആസ്വദിക്കാൻ ഉതകുന്നുണ്ട്. 

മോണോ ക്രോമാറ്റിക് ടോൺ കളറും കിഴക്ക് വശത്തു നൽകിയ ജനാലയിലൂടെ എത്തുന്ന പ്രകാശവുമാണ് അടുക്കളയെ മനോഹരമാക്കുന്നത്. കൗണ്ടർ ടോപ്പിന് ഗ്രനൈറ്റാണ്. മറൈൻ പ്ലൈ ലാമിനേഴ്സാണ് ഷട്ടറുകൾക്ക്. ബാക്ക് സ്പ്ലാഷിന് ലാക്വേർഡ് ഗ്ലാസ് നൽകി.

5-cent-home-tripunitura-kitchen

കാലികവും നൂതന മെറ്റീരിയലുകളും എല്ലാം ഉപയുക്തമായ ഡിസൈൻ ആശയങ്ങൾക്ക് വഴിവെച്ചപ്പോൾ വീട് ഏറ്റവും പ്രിയപ്പെട്ടതായി മാറി എന്ന് വീട്ടുകാരും പറയുന്നു. 

5-cent-home-tripunitura-gf

 

5-cent-home-tripunitura-ff

Project facts

സ്ഥലം – തൃപ്പൂണിത്തുറ

പ്ലോട്ട് – 5 സെന്റ്

വിസ്തീർണം– 2287 SFT

ഉടമസ്ഥൻ – ഗോകുലപാലൻ T & പ്രിയദർശിനി

ഡിസൈൻ – സൂരജ് വിശ്വനാഥൻ അയ്യർ

എമിനെൻസ് ആർക്കിടെക്ട്, തൃപ്പൂണിത്തുറ 

Ph:+91 9895347562

പണി പൂർത്തിയായ വർഷം – 2019 ജൂൺ

English Summary- Unique House in 5 cent Plot; Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com