ADVERTISEMENT

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് ഗീവർഗീസ് തോമസിന്റെയും കുടുംബത്തിന്റെയും വീട്. പതിവ്  കാഴ്ചകൾ പ്രതീക്ഷിച്ചു ചെല്ലുന്നവരുടെ മുൻവിധികൾ തെറ്റിക്കുന്ന വിധമാണ് വീടിന്റെ പുറംകാഴ്ച ഒരുക്കിയിരിക്കുന്നത്. വീതി കുറഞ്ഞു പിന്നിലേക്ക് നീണ്ടു കിടക്കുന്ന 20 സെന്റ് പ്ലോട്ടാണിത്. തൊട്ടടുത്ത പ്ലോട്ടിൽ ഒരു കാവ് ഉണ്ട്. ഇതെല്ലാം പരിഗണിച്ചു കൊണ്ട് വാസ്തുപ്രകാരമാണ്  വീടും ഇടങ്ങളും വിന്യസിച്ചത്. 

brick-house-haripad-elevation

ചരിഞ്ഞ മേൽക്കൂരയിൽ ഷിംഗിൾസാണ് വിരിച്ചത്. പൂന്തോട്ടത്തിൽ തുടങ്ങി മേൽക്കൂരയിലേക്ക്  കയറിപ്പോകുന്ന ഇഷ്ടികഭിത്തിയാണ് വീടിന്റെ പുറംകാഴ്ചയിലെ കൗതുകം. ഇഷ്ടിക ഭിത്തിയുടെ ഇരുവശങ്ങളും പബ്ലിക്- പ്രൈവറ്റ് സ്‌പേസുകളാക്കി വേർതിരിച്ചു. 

സിറ്റൗട്ടിനും പോർച്ചിനും ഇടയിലുള്ള സ്ഥലത്ത് കോൺക്രീറ്റ് ഉരുളിയിൽ മീൻകുളം  ഒരുക്കി. കമാനാകൃതിയിലുള്ള തൂണുകളാണ് പോർച്ചിനു. ഇത് തുറക്കുന്നത് പൂന്തോട്ടത്തിലേക്കാണ്. മഴവെള്ളം കിനിഞ്ഞിറങ്ങുംവിധം കരിങ്കല്ല് വിരിച്ചാണ് മുറ്റം ഒരുക്കിയത്. ചെടികളും മരങ്ങളും വീടിന്റെ ഉദ്യാനം ഹരിതാഭമാക്കുന്നു.

brick-house-haripad-porch

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, അടുക്കള, ബാൽക്കണി  എന്നിവയാണ് 3250 ചതുരശ്രയടിയിൽ  ഒരുക്കിയത്. ഒഴുകിനടക്കുന്ന പോലെയാണ് അകത്തളങ്ങളുടെ വിന്യാസം. ഗ്രാനൈറ്റാണ് പൊതുവിടങ്ങളിൽ നിലത്ത് വിരിച്ചത്. കോർട്യാർഡ്, മാസ്റ്റർ ബെഡ്‌റൂം,  പ്രെയർ സ്‌പേസ് തുടങ്ങിയ ഇടങ്ങളിൽ വുഡൻ ഫ്ളോറിങ് നൽകി.

brick-house-haripad-living-JPG

നടുമുറ്റമാണ് വീട്ടിലെ ഹൈലൈറ്റ്. മേൽക്കൂരയിൽ സുരക്ഷയ്ക്കായി ഗ്രില്ലുകളും ഗ്ലാസും വിരിച്ചു. ഇവിടെ നിലത്ത് ടെറാക്കോട്ട ടൈലുകൾ വിരിച്ചു. ഒരു ഇൻഡോർ ട്രീയും കലാപരമായി നൽകി. കണ്ടാൽ ശരിക്കുള്ള മരമാണെന്നു തോന്നുമെങ്കിലും ഇത് പ്ലാസ്റ്റിക് മരമാണ്.  

brick-house-haripad-court

വാസ്തുപ്രകാരമാണ് നടുമുറ്റത്തിന്റെ സ്ഥാനം. വടക്കുവശത്തുനിന്നുള്ള വെയിലിനെ പ്രതിരോധിക്കുംവിധം തെക്കു-കിഴക്ക് ദിക്കിലാണ് നടുമുറ്റം ഒരുക്കിയത്. അതിനാൽ വെയിലിന്റെ ചൂട് അകത്തേക്ക്കടക്കുന്നില്ല. എന്നാൽ പ്രകാശം സമൃദ്ധമായി അകത്തളത്തിൽ എത്തുകയും ചെയ്യുന്നു. എക്സ്പോസ്ഡ് ബ്രിക് ക്ലാഡിങ് നൽകിയ ചുവരുകളും എയർ വെന്റുകളും വീടിനുള്ളിൽ ധാരാളം കാണാം. അതിനാൽ ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു.

brick-house-haripad-skylit-JPG

കോർട്യാർഡിലേക്ക് കാഴ്ച ലഭിക്കുംവിധം വശങ്ങളിലായി സ്വീകരണമുറി, ഊണുമുറി, ഒരു കിടപ്പുമുറി എന്നിവ നൽകി.സ്വീകരണമുറിയിൽ അർധവൃത്താകൃതിയിലുള്ള  സോഫയും ഭിത്തിയിൽ ടിവി യൂണിറ്റും നൽകി.

brick-house-haripad-dine-JPG

ഒരുവശത്തു ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശ കോർട്യാർഡിലേക്ക് അഭിമുഖമായാണ് വിന്യസിച്ചത്.

റസ്റ്റിക് മിനിമൽ തീമിലാണ് അടുക്കള. മൈക്ക ഫിനിഷിൽ ക്യാബിനറ്റുകൾ ഒരുക്കി. കൗണ്ടറിൽ ഗ്രേ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും  നൽകി.

brick-house-haripad-kitchen

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വിന്യസിച്ചു. നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം  നൽകി.മുകൾനിലയിൽ ഒരു യൂട്ടിലിറ്റി റൂമും നൽകിയിട്ടുണ്ട്.

GF

ചുരുക്കത്തിൽപുറമെ നിന്ന് വീട് കാണുന്നവർക്കെല്ലാം എന്താണ് ഉള്ളിൽ ഒരുക്കിയിരിക്കുന്നതെന്ന ആകാംക്ഷയാണ്. ഉള്ളിലെ കാഴ്ചകൾ കണ്ടുകഴിയുമ്പോൾ വ്യത്യസ്തമായ ഒരു വീടനുഭവം അറിഞ്ഞതിന്റെ നിർവൃതിയും.

FF

 

Project Facts

Location- Harippad, Alappuzha

Plot- 20 cent

Area- 3250 SFT

Owner- Geevarghese Thomas

Design- SSquared Architects, Trivandrum

Ph- 9746740722

English Summary- Unique House Haripad Courtyard Design

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com