ADVERTISEMENT

കാസർഗോഡ് ജില്ലയിലെ കോട്ടിക്കുളം എന്ന സ്ഥലത്താണ് പ്രവാസിയായ സുബൈറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഡിസൈനർ മുഹമ്മദ് മുനീറാണ് ഈ വീട് രൂപകൽപന ചെയ്തത്. മുനീർ ചെയ്ത ഒരു മുൻപ്രോജക്ട് കണ്ടിഷ്ടമായാണ് വീട്ടുകാർ സമീപിച്ചത്.

കാസർഗോഡിന്റെ ചൂട് കാലാവസ്ഥയെ പ്രതിരോധിക്കുന്ന, എന്നാൽ കാഴ്ചയിൽ ഒരു ഫ്രഷ്നസ് തോന്നുന്ന മോഡേൺ വീട്- ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിൻപ്രകാരമാണ് വീട് ഒരുക്കിയത്. 40 സെന്റ് പ്ലോട്ടിൽ വിശാലമായ മുറ്റം വേർതിരിച്ചാണ് വീടിനു സ്ഥാനം കണ്ടത്. മുറ്റം ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ചു. മുൻവശത്ത് പുൽത്തകിടിയും ഗസീബോയും ഒരുക്കിയിട്ടുണ്ട്. പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ് ഗെയ്റ്റുമുണ്ട്.

മുൻവശത്തെ ഭിത്തികളിൽ പലയിടത്തായി ബ്രിക്ക് ക്ലാഡിങ് ഹാജർ വയ്ക്കുന്നുണ്ട്. ഫ്ലാറ്റ് കോൺക്രീറ്റ് റൂഫിനൊപ്പം ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് ആർട്ടിഫിഷ്യൽ വുഡൻ റൂഫിങ്ങും കാഴ്ചയ്ക്ക് വ്യത്യസ്തത പകരുന്നു.

kasargod-home-night

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ്  5000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഇറ്റാലിയൻ മാർബിളാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ചിലയിടങ്ങളിൽ നാച്ചുറൽ വുഡൻ ഫ്ലോറിങ്ങും ചെയ്തിട്ടുണ്ട്. ഫർണിച്ചറുകൾ കൂടുതലും വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണ്.

സിറ്റൗട്ടിൽ നിന്നും അകത്തേക്ക് കടക്കുമ്പോൾ ഡബിൾ ഹൈറ്റിൽ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ലെതർ ഫിനിഷുള്ള ഓറഞ്ച് ഫർണിച്ചറും മാർബിൾ ഫിനിഷുള്ള ടേബിൾ ടോപ്പുമെല്ലാം ഇവിടം അലങ്കരിക്കുന്നു. ഭിത്തിയിൽ വോൾ ടെക്സ്ചറും സാന്നിധ്യമറിയിക്കുന്നു. കർട്ടൻ മാറ്റിയാൽ ഡബിൾ ഹൈറ്റിലുള്ള ഗ്ലാസ് ജാലകങ്ങൾ വഴി പ്രകാശം ഇവിടെ നിറയുന്നു.

kasargod-home-living

ഫാമിലി ലിവിങ്, ഡൈനിങ് സെമി-ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ഇതിനിടയിൽ ഒരു ഊഞ്ഞാലും സജ്ജീകരിച്ചിട്ടുണ്ട്. നാനോവൈറ്റ് ടോപ്പിലാണ് ഡൈനിങ് ടേബിൾ. ബ്ലൂ ലെതർ ഫിനിഷ് കസേരകൾ ഇതിനുചുറ്റും വിന്യസിച്ചു. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയറിന്റെ കൈവരികൾ.

kasargod-home-dine

സ്‌റ്റോറേജിനും ഫങ്ഷനാലിറ്റിക്കും പ്രാധാന്യം നൽകിയാണ് കിച്ചൻ ഒരുക്കിയത്. അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ബ്ലാക്ക് കൊറിയൻ ടോപ് വിരിച്ചു. അവ്ൻ, ഫ്രിഡ്ജ് തുടങ്ങിയവ ഇൻബിൽറ്റായി ക്രമീകരിച്ചു.

kasargod-home-kitchen

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികൾ ഒരുക്കി. ഒരു റിസോർട്ട് ഫീലിങ് ലഭിക്കുംവിധം വിശാലവും കമനീയവുമായാണ് മുറികൾ ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ അനുബന്ധമായി ഒരുക്കി. ഹെഡ്ബോർഡ്, ഹെഡ്‌സൈഡ് വോൾ പാനലിങ്, വെനീർ സീലിങ്,  വോൾ പേപ്പർ, ക്യൂരിയോസ് എന്നിവയെല്ലാം മുറികളിൽ ഹാജരുണ്ട്. വർക്ക് സ്‌പേസ്, സ്റ്റഡി സ്‌പേസ് സീറ്റിങ്ങും ഇവിടെയുണ്ട്. 

kasargod-home-bed

വിദേശത്തിരുന്നാണ് സുബൈർ വീടിന്റെ മേൽനോട്ടം നിർവഹിച്ചത്. വാട്സ്ആപ് വിഡിയോ കോൾ ആയിരുന്നു പ്രധാന മാധ്യമം. വിശ്വാസ്യതയുള്ള ആളുകളെ പണി ഏൽപിച്ചതുകൊണ്ട് ടെൻഷൻ അധികമില്ലായിരുന്നു. വീടുപണിയുടെ ഓരോ ഘട്ടങ്ങളും വിദേശത്തുള്ള തങ്ങളെ കൃത്യമായി ധരിപ്പിക്കുമായിരുന്നു. അതിനാൽ മേൽനോട്ടം എളുപ്പമായി എന്ന് വീട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പാലുകാച്ചൽ. തങ്ങൾ മനസ്സിൽക്കണ്ടതിനേക്കാൾ മനോഹരമായ വീട് സഫലമായ സന്തോഷത്തിലാണ് ഗൃഹനാഥൻ വിദേശത്തേക്ക് മടങ്ങിപ്പോയത്.

 

Project facts

Location- Kottikulam, Kasargod

Plot- 40 cent

Area- 5000 Sq.ft

Owner- Zubair, Fazila

Designer- Muhammed Muneer

Nufail-Muneer Associates

Mob- 9847249528

Y.C- 2021

English Summary- NRI Malayali House; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com