ADVERTISEMENT

കൊല്ലം ജില്ലയിലെ ആനയടിയിലാണ് ശ്രീജേഷിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കേരളത്തിലെ ഒരു മിഡിൽ ക്ലാസ് അണുകുടുംബത്തിന് ചേർന്ന വീട് എന്നിതിനെ വിശേഷിപ്പിക്കാം. ഭാര്യയും ഭർത്താവും മകളുമടങ്ങുന്ന കുടുംബത്തിന് സന്തോഷകരമായി ജീവിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. വീട്ടുകാർ തമ്മിൽ ആശയവിനിമയവും ബന്ധങ്ങളിൽ ഹൃദ്യതയും ഉണ്ടാകണം. പരിപാലനം എളുപ്പമാകണം എന്നീ കാരണങ്ങൾ കൊണ്ടാണ് ഒരുനിലയിൽ പണിതീർത്തത്. ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള പ്രൊവിഷനുമുണ്ട്.

മുൻവശത്തെ മേൽക്കൂരകൾ ചരിച്ച് വാർത്ത് ഓടുവിരിച്ചു. കൂടാതെ ടെറസിലേക്കുള്ള ഭാഗത്തെ എൻട്രിയും ഒരുനിലയെങ്കിലും വീടിനു ഇരുനിലവീടിന്റെ പ്രൗഢി പകരുന്നു. നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച മുറ്റവും ചെടികൾ നിറഞ്ഞ ലാൻഡ്സ്കേപ്പും വീടിന്റെ ഭംഗിക്ക് മികച്ച പിന്തുണയേകുന്നു.

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. 

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി യൂണിറ്റുമുണ്ട്. ഒരു ക്യൂരിയോ പാർടീഷനാണ് മറ്റിടങ്ങളിൽനിന്ന് ഗസ്റ്റ് ലിവിങ്ങിന് സ്വകാര്യതയേകുന്നത്.

anayadi-home-living

ഡൈനിങ്, ഓപ്പൺ ഹാളായി ഒരുക്കി. ഫാമിലി ലിവിങ്- ഡൈനിങ്- കോർട്യാർഡ്- കിച്ചൻ എല്ലാം പരസ്പരം വിനിമയം ചെയ്യുന്നു. സ്‌കൈലൈറ്റ് സീലിങ്ങിലൂടെ പ്രകാശം ഉള്ളിലെത്തുന്ന കോർട്യാർഡാണ് ഉള്ളിലെ ഒരു ശ്രദ്ധാകേന്ദ്രം. ഇതിന്റെ ചുവരുകളിൽ ഒറ്റനോക്കിൽ വോൾപേപ്പർ എന്നുതോന്നിക്കുന്ന ടൈൽസ് ഒട്ടിച്ചു ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. നിലത്ത് പെബിൾസും ഇൻഡോർ ചെടികളും ഹാജരുണ്ട്. കോർട്യാർഡിന് സമീപം ഒരു ഹാങ്ങിങ് ചെയറുമുണ്ട്.

anayadi-home-court

ഇളംനിറങ്ങളുടെ സാന്നിധ്യമാണ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നത്. മിനിമൽ വൈറ്റ് തീമിൽ ഫോൾസ് സീലിങ് ചെയ്ത് എൽഇഡി ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. 

anayadi-home-hall

തേക്കിൽ കസ്റ്റമൈസ് ചെയ്തുനിർമിച്ചതാണ് ഡൈനിങ് ടേബിളും ചെയറുകളും. സമീപം ക്രോക്കറി ഷെൽഫുമുണ്ട്. 

ഡൈനിങ് ഹാളിൽ പ്രധാന കോർട്യാർഡ് കൂടാതെ ഒരു സൈഡ് കോർട്യാർഡുമുണ്ട്. ഇതിന്റെ ഭിത്തി ബ്രിക്ക് ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു. പകൽസമയത്ത് ഡൈനിങ് ഹാളിൽ പരമാവധി നാച്ചുറൽ ലൈറ്റ് ലഭിക്കാൻ ഇതുപകരിക്കുന്നു.

anayadi-home-guest

ഓപ്പൺ  തീമിലാണ് കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഇവിടെ ഫാമിലി ലിവിങ്ങിലേക്ക് തുറക്കുന്ന കൗണ്ടറുമുണ്ട്.  പുറത്ത് വർക്കിങ് കിച്ചനുമുണ്ട്.

anayadi-home-kitchen

കിടപ്പുമുറികളുടെ വാതിൽ അക്കേഷ്യയിൽ നിർമിച്ച് തേക്ക് ഡിസൈൻ വരച്ചെടുത്തത് ശ്രദ്ധേയമാണ്. ലളിതസുന്ദരമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, സ്‌റ്റോറേജിനായി വാഡ്രോബുകൾ എന്നിവ ഇവിടെയുണ്ട്.

anayadi-home-bed

സ്ട്രക്ചറിന് 29 ലക്ഷവും ഇന്റീരിയറിന് 7 ലക്ഷവും സഹിതം 36 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാൻ സാധിച്ചു. കോവിഡിന് മുൻപ് പണിതീർത്തതുകൊണ്ട് വിലക്കയറ്റത്തിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാനായി. ജോലിസംബന്ധമായി ഗൃഹനാഥൻ പലപ്പോഴും സ്ഥലത്തില്ലാത്തതിനാൽ ഒരുനില വീട് എന്ന തീരുമാനം മികച്ചതായി എന്ന് ഇവർ അനുഭവത്തിലൂടെ സാക്ഷിക്കുന്നു.

 

Project facts

Location- Anayadi, Kollam

Plot- 13 cent

Area- 1800 Sq.ft

Owner- Sreejesh

Design- Zacharia Kappat

SB Architecture

Mob- 9746991575

Interior Design- Sanoop Pavizhendran

Regal Art Interiors

Mob- 7907988036

English Summary- Single Storeyed Traditional Modern HomeTour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com