ADVERTISEMENT

കൊല്ലം ചടയമംഗലത്താണ് അധ്യാപകനായ ജിഷാദിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കഴിവതും 'പ്രകൃതിയോടിണങ്ങിയ ഒരുനില വീട്' എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരമാണ് വീടുനിർമിച്ചത്.

urvi-house-kollam-side

ഈ വീടിന്റെ നിർമിതിയിൽ ഭൂരിഭാഗവും ഉപയോഗിച്ചത് പ്ലോട്ടിൽ തന്നെയുള്ള സാമഗ്രികളാണ് എന്നത് എടുത്തുപറയേണ്ടകാര്യമാണ്. ധാരാളം പാറ ലഭ്യതയുള്ള പ്ലോട്ടാണിത്. ആ പാറകൊണ്ടാണ് അടിത്തറ കെട്ടിയത്. കൂടാതെ മുൻവശത്തെ പാറകൊണ്ടുള്ള നാലുതൂണുകളിലും ഹാജരുള്ളത് പ്ലോട്ടിലെ പാറയാണ്. പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങൾ ഉപയോഗിച്ചാണ് ഫർണിച്ചറുകൾ നിർമിച്ചത്.

urvi-house-kollam

വീട്ടിലേക്ക് എത്തുമ്പോൾ ആദ്യം ശ്രദ്ധ പതിയുന്നത് ചുറ്റുമതിലേക്കാണ്. പ്ലോട്ടിലെ കരിങ്കല്ല് കൊണ്ടാണ് മതിൽ കെട്ടിയത്. കൂടാതെ  മെഷിൽ പാറക്കല്ലുകൾ നിറച്ച ഗാബിയോൺ മതിലുമുണ്ട്. മുറ്റം ബേബിമെറ്റൽ വിരിച്ച് ഭംഗിയാക്കി.

urvi-house-kollam-roof

പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ജിഐ ട്രസ് ചെയ്ത് പഴയ ഓട് പെയിന്റടിച്ച്  പുനരുപയോഗിച്ചിരിക്കുകയാണ് ഇവിടെ. ഇതിനുതാഴെ സീലിങ് ഓടുമുണ്ട്. സിറ്റൗട്ട്, ഡൈനിങ് എന്നിവ ഫില്ലർ സ്ളാബ് ശൈലിയിൽ ചട്ടി കമഴ്ത്തിവച്ച് വാർത്തതും ശ്രദ്ധേയമാണ്.  

urvi-house-side

ചെലവ് കുറഞ്ഞ വീടുകൾ കാണാം...

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

urvi-house-kollam-dine

L ആകൃതിയിലുള്ള സിറ്റൗട്ടിൽ നാലു കരിങ്കൽ തൂണുകളാണ് സാന്നിധ്യമറിയിക്കുന്നത്.

ലളിതസുന്ദരമായ അകത്തളങ്ങളാണ് പ്രധാന വാതിൽ തുറക്കുമ്പോൾ കാത്തിരിക്കുന്നത്. സീലിങ് ഹൈറ്റ് അൽപം കൂട്ടി ചെയ്തതിനാൽ കൂടുതൽ വിശാലതയും വെന്റിലേഷനും അനുഭവപ്പെടുന്നുണ്ട്.

urvi-house-kollam-living

അകത്തളത്തിൽ ഒരു ഹൈലൈറ്റ് ഫ്ലോറിങ്ങാണ്. ആത്തങ്കുടി ടൈലുകളാണ് വിരിച്ച്. കാരൈക്കുടിയിൽ പോയി ഡിസൈൻ നൽകി, അവിടെയുള്ള പണിക്കാരെത്തിയാണ് നിലമൊരുക്കിയത്.

urvi-house-inside

തടിയിലും ഗ്ലാസിലുമാണ് സ്റ്റെയർ. ഡെഡ് സ്‌പേസ് ഒഴിവാക്കി ഒതുങ്ങിയ സ്‌റ്റെയറാണ്. സ്‌റ്റെയറിന്റെ സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം ഉള്ളിൽനിറയുന്നു. ഇവിടെ സീലിങ് ഹൈറ്റ് ഉപയോഗപ്പെടുത്തി ഒരു മെസനൈൻ ഫ്ലോറും ഒരുക്കിയിട്ടുണ്ട്. ഇവിടെ ലൈബ്രറിയും  സ്റ്റഡി സ്‌പേസും വേർതിരിച്ചു.

urvi-house-kollam-hall

മൂന്നു കിടപ്പുമുറികളും ലളിതസുന്ദരമായ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുണ്ട്.

urvi-house-kollam-bed

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ ക്യാബിനറ്റ് നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. 

urvi-house-kollam-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയാണ് ചെലവായത്. നിലവിലെ നിരക്കുകൾ വച്ചുനോക്കുമ്പോൾ ഇത് ലാഭമാണ്. നിലവിൽ ഇതേപോലെയൊരു വീട് പണിയണമെങ്കിൽ കുറഞ്ഞത് 50 ലക്ഷമെങ്കിലും ആകും. പ്രകൃതിദത്ത സാമഗ്രികളുടെ പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തിയതാണ് ഈ വീടിന്റെ പ്രസക്തി. രാത്രിയിലാണ് വീട് കാണാൻ കൂടുതൽ ഭംഗി. ലൈറ്റുകൾ കൺതുറക്കുമ്പോൾ വീട് കൂടുതൽ സുന്ദരിയാകുന്നു.

 

Project facts

Location- Chadayamangalam, Kollam

Plot- 40 cent

Area- 1900 Sq.ft

Owner- Jishad

Architect- Hasan Naseef

Urvi Sustainable Spaces

Y.C- 2023 Feb

English Summary- Single Storeyed House with Eco friendly Concept- Veedu Magazine Malayalam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com