ഭാവിയിലെ വീടുകൾ ഇങ്ങനെയാകാം; 4 പ്രവചനങ്ങൾ
Mail This Article
വിപ്ലവകരമായ മാറ്റങ്ങളാണ് സാങ്കേതികവിദ്യാരംഗത്ത് നടക്കുന്നത്. ഇതിന്റെ പ്രതിഫലനങ്ങൾ നിർമാണമേഖലയിലും തുടങ്ങി കഴിഞ്ഞു. ഇനി വരുന്നത് സ്മാർട്ട് വീടുകളുടെ കാലമാണെന്ന് ആർക്കിടെക്ടുമാരുടെ പ്രവചനം. ആളുകൾ വീടുകളിൽ കഴിയുന്ന സമയം കൂടി വരുന്നതായാണ് പുതിയ ട്രെൻഡ്. സ്മാർട്ട് ഹോമുകൾ വരുന്നതോടെ ഈ പ്രവണത കൂടും.
ബ്രോക്കറുടെ റോളിൽ ഡ്രോണുകൾ
വീട് ബ്രോക്കർമാരുടെ പണി പോകുന്ന ലക്ഷണമാണ്. 2025 ആകുമ്പോഴേക്കും വീടും ചുറ്റുപാടും അന്വേഷിക്കാൻ ഡ്രോണുകൾ രംഗത്തെത്തുമെന്നാണ് പ്രവചനം. വ്യക്തികൾക്ക് ഇവ ഉപയോഗിച്ച് വിവരശേഖരണം നടത്താൻ കഴിയും.
ഡിസൈനർ വേണ്ട
വിർച്വൽ റിയാലിറ്റി, വിയറബിൾ ഡിവൈസുകൾ ഉപയോഗിച്ച് ഏതൊരാൾക്കും വീട് മോടി പിടിപ്പിക്കാനും പ്ലാനുകൾ തയാറാക്കാനും കഴിയും.
അടുക്കളഭരണം
അടുക്കളയും കൂടുതൽ സ്മാർട്ടാകും. വോയിസ് റെക്കഗ്നീഷൻ ഉള്ള ഉപകരണങ്ങൾ വരുന്നതോടെ അടുക്കളപ്പണി കൂടുതൽ ആസ്വാദ്യകരമാകും. അടുക്കളപ്പണിയിൽ പുരുഷന്മാരുടെ പങ്കാളിത്തം കൂടി വരുന്നതായാണ് സർവേ ഫലങ്ങൾ. താമസിയാതെ അടുക്കളപ്പണി ഒരു കൂട്ടുത്തരവാദിത്വം എന്ന നിലയിലേക്ക് മാറും.
ഡോൾ ഹോം
ഭാവി മുൻകൂട്ടി കണ്ടു ആവശ്യങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്ത വീടുകളായിരിക്കും ഭാവിയിലെ താരങ്ങൾ. ഇന്റീരിയർ ഡിസൈൻ, മുറികൾ, ഭാവിയിൽ വരുത്താൻ ആവശ്യം വരുന്ന മാറ്റങ്ങൾ തുടങ്ങിയവ പണിയുമ്പോൾ തന്നെ കണ്ടെത്തി തരുന്ന സോഫ്റ്റ്‌വെയറുകൾ ഇതിനോടകം പ്രചാരത്തിലായി തുടങ്ങിയിട്ടുണ്ട്.
Content Summary: Future of Homes; 5 Predictions