ADVERTISEMENT

ദീര്‍ഘകാലത്തെ ഔദ്യോഗികജീവിതത്തിനു ശേഷം നാട്ടിലേക്ക് വരുമ്പോള്‍ എന്തെങ്കിലും പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യണം എന്ന് പലര്‍ക്കും ആഗ്രഹം തോന്നാറുണ്ട്. ഇത് പ്രാവര്‍ത്തികമാക്കിയ ഒരാളാണ് സിആര്‍പിഎഫില്‍ നിന്നും വിരമിച്ച സിഎംആര്‍ നമ്പ്യാര്‍. 

 

മഴവെള്ളം സംഭരിച്ചു അത് ഫില്‍റ്റര്‍ ചെയ്തു കിണറ്റിലേക്ക് തന്നെ വിടുന്ന ഒരു ആശയമാണ് നമ്പ്യാര്‍ തന്റെ വിശ്രമജീവിതത്തില്‍ നടപ്പാക്കിയത്.  ഒരു ചെറിയ ടാങ്കിലൂടെ മഴവെള്ളം സംഭരിച്ചു വീട്ടിലെ കിണറ്റിലേക്ക് വെള്ളം സംഭരിക്കുന്ന വിദ്യയാണ് ഇദ്ദേഹം നടപ്പാക്കിയത്. അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ ഇദ്ദേഹത്തിന്റെ മകന്‍ തന്നെയാണ് പിതാവിന്റെ ഈ ആശയത്തെ ആളുകളുമായി പങ്കുവച്ചത്. 

 

30 ഡിഗ്രി സ്ലോപ്പില്‍ ഒരു പൈപ്പ് വീട്ടുമുറ്റത്ത് സ്ഥാപിച്ച  ചെറിയ ടാങ്കില്‍ നിന്നും  കിണറ്റിലേക്ക് കണക്ട് ചെയ്താണ് വെള്ളം ശേഖരിക്കുക. ബേബി മെറ്റല്‍, ചരല്‍ ,കരി എന്നിവ ആണ് ഈ ടാങ്കിനുള്ളില്‍ നിറച്ചിരിക്കുന്നത്. ടാങ്കിന്റെ മുക്കാല്‍ ഭാഗമാണ് മെറ്റീരിയല്‍ നിറയ്ക്കുക. ഒരു പ്ലാസ്റ്റിക് ഡപ്പ നാല് ഭാഗത്തും തുളച്ചശേഷം പൈപ്പ് ഘടിപ്പിക്കുന്ന ഭാഗത്ത് ഫിക്സ് ചെയ്ത ശേഷം ഇതിലൂടെ ആണ് ജലം കടന്നു വരുന്നത്. ജലം ഏറ്റവും ശുദ്ധമായി ലഭിക്കാന്‍ ആണിത് ചെയ്യുന്നത്. എല്ലാ മെറ്റീരിയലുകളും നന്നായി ശുദ്ധമാക്കിയാണ് ഉപയോഗിക്കേണ്ടത്. 

 

വീടിന്റെ ടെറസില്‍ നിന്നും നേരിട്ടാണ് വെള്ളം ടാങ്കിലേക്ക് സജ്ജീകരിച്ചു എടുക്കുന്നത്. ടാങ്കിനു മുകള്‍ ഭാഗത്തായി അരിപ്പ പോലെ ഒരു പാത്രം വച്ചാണ് ഉള്ളിലേക്ക് മഴവെള്ളം  കടത്തുന്നത്. ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം നേരെ കിണറ്റിലേക്ക് പൈപ്പ് വഴിയാണ് എത്തുക. അരമണിക്കൂര്‍ മഴ പെയ്താല്‍ തന്നെ നന്നായി കിണര്‍ റിചാര്‍ജ് ആകുമെന്ന് നമ്പ്യാര്‍ പറയുന്നു. രണ്ടടി വെള്ളമാണ് വെറും അരമണിക്കൂര്‍ കൊണ്ട് കിണറ്റിലേക്ക് വന്നെത്തുന്നത്. നല്ല ഇളനീര്‍ പോലെ ശുദ്ധമായ വെള്ളമാണ് ഇതോടെ കിണറ്റിലേക്ക് വരിക. 

 

2017 ല്‍ ഇത് സ്ഥാപിച്ച ശേഷം ഒരിക്കലും ആറടി വെള്ളത്തില്‍ താഴെ വന്നിട്ടില്ല എന്ന് നമ്പ്യാര്‍ പറയുന്നു. വെറും 1500 രൂപ മാത്രമാണ് ഈ സംഭരണി സ്ഥാപിക്കാന്‍ ആവശ്യം വന്നതെന്ന് നമ്പ്യാര്‍ പറയുന്നു. വീട്ടില്‍ വെറുതെ പാഴായി പോകുന്ന ജലത്തെ താന്‍ ഇത്രയധികം പ്രയോജനകരമാക്കി മാറ്റുന്നു എന്ന് നമ്പ്യാര്‍ അഭിമാനത്തോടെ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com