ADVERTISEMENT

റിട്ടയർമെന്റ് ലൈഫിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അതിനൊപ്പം ഒറ്റപ്പെടലിന്റെ ഒരു ദുഃഖവും അരക്ഷിതാവസ്ഥയുടെ ഒരു ഭാരവും ഒക്കെ തോന്നുന്നുണ്ടോ ? എങ്കിൽ റിട്ടയർമെന്റ് ലൈഫ് എങ്ങനെ ആഹ്ലാദകരമാക്കാം എന്ന സങ്കല്പം യാഥാർഥ്യമാക്കുവാനൊരുങ്ങുന്ന ഹെവൻലി മാൻഷൻസിനെ കുറിച്ച് അറിയാം.

 

heavenly-mansion1

എന്താണ് ഹെവൻലി മാൻഷൻസ് ?

ജീവിതത്തിലെ ഏറ്റവും സുന്ദരകാലമാക്കി റിട്ടയർമെന്റ് ജീവിതത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ, ഫോർ സ്റ്റാർ സൗകര്യങ്ങളോടൊപ്പം ആധുനിക മെഡിക്കൽ സേവനങ്ങളും ശാന്തിയും സമാധാനവുമേകുന്ന കരുണ നിറഞ്ഞ പരിചരണങ്ങളും ചേർന്നൊരുങ്ങുന്ന ആദ്യത്തെ സീനിയർ സിറ്റിസൺ ടൗൺഷിപ്പാണ് ഹെവൻലി മാൻഷൻസ്. ഒറ്റപ്പെടലിന്റെ വേദനകൾ ഒന്നുമില്ലാതെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു റിട്ടയേർഡ് ലൈഫ് ആസ്വദിക്കുവാൻ തയ്യാറാവാം.

 

വെൽകം ടൂ തൃശൂർ; വെൽകം ടൂ ഹെവൻലി ലിവിങ് 

heavenly-mansion3

തൃശൂർ നടത്തറയിൽ നഗര നടുവിലായാണ് ടൗൺഷിപ് ഒരുങ്ങുന്നത്. മൂന്നര ഏക്കറിൽ 60,000 സ്ക്വയർഫീറ്റിൽ 24 യൂണിറ്റുകളുടെ 4 മാളികകൾ. തനിയെ എങ്കിലും ഈ യൂണിറ്റുകളെല്ലാം പരസ്പരം യോജിച്ചു നില്ക്കുന്നതായിരിക്കും ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതിയിലുള്ളതാണ് കെട്ടിടഘടന. മുതിർന്നവർക്ക് ഉപയോഗിക്കുവാനുള്ളത് എന്ന കൃത്യമായ നിരീക്ഷണത്തിൽ ശ്രദ്ധയോടെ തയ്യാറാക്കപ്പെടുന്നതായിരിക്കും ലക്ഷ്വറി മുറികൾ. വിളിപ്പുറത്തുണ്ടാവും പരിചാരകർ. പ്രാദേശികമായും പരിശീലനം ലഭിച്ച ഷെഫുമാർ ദിവസവും പുതുതായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കും. ചുരുക്കത്തിൽ ലൈഫിന്റെ സ്റ്റൈൽ തന്നെ മാറും.

 

വീട് പോലെ അല്ല, ആരോഗ്യകാര്യത്തിൽ ശരിക്കും ഹൈടെക് വീട്

താമസക്കാർക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം നൽകുന്നതിന് പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ പ്രൊഫഷണലുകൾ പ്രതിജ്ഞാബദ്ധരായിരിക്കും. താമസക്കാർക്ക് ഉണ്ടായേക്കാവുന്ന ഏത് ആവശ്യങ്ങളും നിറവേറ്റുന്നതിന് 24 മണിക്കൂറും ഒരു ഫോൺ ഫോൺവിളിക്ക് കാത്തുനിൽക്കുന്ന ഡോക്ടർമാർ ഉൾപ്പെടെ എക്സ്സ്പെർട്സ് ഉൾപ്പെട്ട മികച്ച സ്റ്റാഫ് സംഘം ഉണ്ടാകും. അസിസ്റ്റഡ് ലിവിങ്, സ്കിൽഡ് നഴ്സിങ് കെയർ എന്നിവ ലഭ്യമായിരിക്കും. ഇങ്ങനെ, പേഴ്സണൽ കെയർ മുതൽ ശുചിത്വം, ന്യുട്രീഷണൽ സപ്പോർട്ട്, മെഡിക്കേഷൻ മാനേജ്മെന്റ് എന്നിങ്ങനെ എല്ലാ ആവശ്യങ്ങളും കവർ ചെയ്യുന്നു. 

എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള രണ്ട് ടൈപ് യൂണിറ്റുകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാനാവും ഹെവൻലി മാൻഷൻ 1 എന്നും ഹെവൻലി മാൻഷൻ 2 എന്നും അതിനു പേര് നല്കിയിരിക്കുന്നു.

ഹെവൻലി മാൻഷൻ1 (സ്റ്റുഡിയോ ടൈപ് )

ഹെവൻലി മാൻഷൻ 1 എന്നത് 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരാൾക്കു താമസിക്കുവാനാകുന്ന സിംഗിൾ ഒക്യുപൻസി മാൻഷനാണ്. ഡൈനിങ്, ബാൽക്കണിയുമായി അറ്റാച്ച് ചെയ്തിരിക്കുന്ന ലിവിങ് ഏരിയ, ബാൽക്കണിയിലേക്ക് സ്ലൈഡുചെയ്യുന്ന വിൻഡോകൾ സുഖകരമായ കിടപ്പുമുറി, വീൽ ചെയർ ഫ്രണ്ട്ലി ആയ അറ്റാച്ച്ഡ് ബാത്ത്റൂം, ടെലിവിഷൻ, എസി, വൈഫൈ, സിസിടിവി...

 

ഹെവൻലി മാൻഷൻ 2 (എക്സിക്യൂട്ടീവ് ടൈപ്)

രണ്ടുപേർക്ക് താമസിക്കാവുന്ന 550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഡബിൾ ഒക്യുപൻസി മാൻഷൻ. ഹെവൻലി മാൻഷൻ1 നേക്കാൾ അധികവിശാലം, അധിക സൗകര്യപ്രദം എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം മാൻഷൻ1 നു സമാനമാണ്. ജീവിതം സുഖകരമാക്കുന്ന ജീവിത സൗകര്യങ്ങൾ ഒരുക്കുക എന്നതിലുപരി എപ്പോഴും ആഹ്ലാദം പകരുന്ന, ഊർജ്ജവും ഉന്മേഷവും പകരുന്ന സോഷ്യൽ, റിക്രിയേഷണൽ ആക്ടിവിറ്റികൾ കൂടി ഹെവൻലി മാൻഷൻസ് സഫലമാക്കുന്നു . 

 

പൊതു സൗകര്യങ്ങൾ 

കെട്ടിടത്തിന് ചുറ്റും നല്ല വെളിച്ചമുള്ള മുറ്റം അവിടെല്ലാം മനോഹരമായ ലാൻഡ്സ്കേപ്പുള്ള സുന്ദരമായ നടപ്പാതകൾ. മുഴുവൻ ക്യാമ്പസിനെയും ചുറ്റി ഏകദേശം 1 കിലോമീറ്റർ ജോഗിങ് ട്രാക്ക്, ജലധാരയോടുകൂടിയ ഗാർഡൻ, സമീപത്തായി സ്വിമ്മിങ് പൂൾ, ആയുർവേദിക് & ബോഡി മസാജ് സെന്റർ, കോമൺ ഡൈനിങ് ഹാൾ, എല്ലാ നിലകളിലും ഫ്ലോർ മാനേജർമാരുടെ ക്യാബിൻ, അടിയന്തര സാഹചര്യങ്ങൾക്കായി അതിവേഗ പാസഞ്ചർ ലിഫ്റ്റും മുകൾ നില വരെ റാംപും, 24/7 സെക്യൂരിറ്റി, വിശാലമായ കാർ പാർക്കിങ്, ആധുനിക അഗ്നിശമന സംവിധാനം, വീഴുന്നത് തടയുവാൻ എല്ലാ ടോയ്ലറ്റുകളിലും ഡ്രൈ, വെറ്റ് ഏരിയകളിലും ഗ്രാബ് ബാറുകൾ, ക്രോസ് വെന്റിലേഷൻ ഉറപ്പാക്കാൻ അകത്ത് പൂന്തോട്ടങ്ങൾ, WI-FI ക്യാമ്പസ്, 24 മണിക്കൂർ ചൂടുവെള്ള വിതരണം, അടുക്കളയും കഫറ്റീരിയയും, 24-മണിക്കൂർ സിസിടിവി, വിനോദ ഹാൾ, അതിഥി മുറികൾ, 24 മണിക്കൂറും വൈദ്യുതി, പൊതു വാഹന സർവീസ്, 24 മണിക്കൂർ ജലവിതരണം, ഏറ്റവും ഉയർന്ന സാനിറ്റേഷൻ സൗകര്യം...

 

കാരുണ്യത്തിന്റെ കരങ്ങളിൽ നിന്നും 

സിഎസ്എസ്ടി സഭയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എറണാകുളം സെയിന്റ് തെരേസാസ് കോളേജിന്റെയും തൃശ്ശൂർ സെയിന്റ് ജോസഫ്സ് സ്കൂളിന്റെയും ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങളോടെ ഹെവൻലി മാൻഷൻസ് എന്ന പേരിൽ സീനിയർ സിറ്റിസൺ ടൗൺഷിപ്പിന് രൂപം നൽകുന്നത്. ബുക്കിങ് ആരംഭിച്ചപ്പോൾ മുതൽ സ്വദേശത്തു നിന്നും വിദേശത്തുനിന്നും വലിയ തോതിലുള്ള അന്വേഷണവും ലഭിക്കുന്നുണ്ട്. ഓരോരുത്തരുടെയും റിട്ടയർമെന്റ് ജീവിതം എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ കഴിയുന്ന സുവർണ്ണകാലമാക്കുക എന്നതാണ് ഹെവൻലി മാൻഷൻസ്സിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഒറ്റപ്പെടലിന്റെ വേദനകൾ ഒന്നുമില്ലാതെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു വിശ്രമകാലം ഇവിടെ ചെലവഴിക്കാം. ലളിതമായ നടപടിക്രമങ്ങൾ. റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് 39,00,000 രൂപ മുതൽ. കൂടുതൽ വിവരങ്ങൾക്ക്: സെയിന്റ് തെരേസാസ് ഹെവൻലി മാൻഷൻ, സെയിന്റ് തെരേസാസ് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് സ്റ്റഡീസ്, കോൺവെന്റ് റോഡ്, കൊച്ചിൻ -35, ഫോൺ: 85906 00233, 85906 00231.

***

English Summary- Heavenly Mansions Senior Happy Living Centre in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com