'കുട' ചൂടാൻ നിർബന്ധിതമാകുന്ന കെട്ടിടങ്ങൾ; ആരാണ് യഥാർഥ പ്രതി?
Mail This Article
Roof slab concrete കഴിഞ്ഞു. Proper curing കഴിഞ്ഞു. മൂന്ന് മാസത്തിന് ശേഷം അതിനുമുകളിൽ Plastering ചെയ്യണമെന്ന മോഹം വീട്ടുടമ പ്രകടിപ്പിച്ചപ്പോൾ ഞാൻ വിലക്കി. കാരണം പ്ലാസ്റ്ററിങ്ങും കോൺക്രീറ്റും തമ്മിൽ അത്രകണ്ട് നല്ല ബന്ധം ഉണ്ടാവുന്നില്ല എന്നതാണ് അനുഭവം.ക്രമേണ പൊട്ടലുകൾ രൂപപ്പെടുന്നു. അതിനിടയിൽ വെള്ളമിറങ്ങുന്നു. കെട്ടിനിൽക്കുന്നു. അടർന്നുവരുന്നു.
ഇതൊരു പ്രശ്നമാണ്.അതുപോലെ ചോർച്ചയും വലിയൊരു സാമൂഹിക പ്രശ്നമാണല്ലോ കേരളത്തിൽ. കഴിഞ്ഞ 10/15 വർഷമായി Roofing sheet ന്റെ ഏറ്റവും നല്ല കമ്പോളവും കേരളമാണ്. പതിനായിരക്കണക്കിന് വീടുകളും പൊതു സ്വകാര്യ കെട്ടിടങ്ങളും ടവറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ Roofing sheets ന്റെ കീഴിലായിക്കഴിഞ്ഞു.
അവിടത്തെ കോൺക്രീറ്റെല്ലാം തെറ്റായ രീതിയിൽ ചെയ്തതാണെന്ന നിഗമനത്തിലെത്തണമെങ്കിൽ ഒരു പഠനംതന്നെ വേണംതാനും. Engineers, Contractors, Workers, Materials or Method of Concreting ഇതിലേതാണ് പ്രതിസ്ഥാനത്ത് കൊണ്ടുവരേണ്ടത് എന്നതിനെ സംബന്ധിച്ച് എനിക്കിപ്പോഴും തർക്കമുണ്ട്
.Concrete ന് ജന്മനാ തന്നെ ജലാഗിരണ ശേഷി കുറവാണ്. യാതൊരുവിധ Waterproofing Applications ഉം ഇല്ലാതെതന്നെ ചോരാതെ നിൽക്കുന്ന എത്രയോ വീടുകളാണ് അതിനുദാഹരണം.
Roof slab ന് മുകളിൽ ഒന്നോ രണ്ടോ White cement application കൂടിയുണ്ടെങ്കിൽ ചൂടും കുറയ്ക്കാം. പിന്നെന്തുകൊണ്ട് ചോർച്ച?
ആ ചോദ്യം ഗൗരവത്തിൽ ചോദിക്കണമെന്നു മാത്രമല്ല കാരണം കണ്ടെത്തുകയും വേണം.
ഒടുക്കം: ലോകത്തിലെ എല്ലാ ഡാമുകളും ചോരുന്നവയാണ്. കാരണം വെള്ളത്തിന്റെ അതിശക്തമായ മർദ്ദം പ്രതിരോധിച്ചു നിൽക്കാൻ ഡാമിന്റെ എല്ലാ ഭാഗവും ഒരുപോലെ തയ്യാറാവില്ല. ആ ചോർച്ച മുൻകൂട്ടി കണ്ട് ചോരുന്ന വെള്ളത്തെ സുരക്ഷിതമായി Downstream ലേക്ക് ഒഴുക്കി കളയുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഡാമുകളുടെ ഡിഡിസൈനിങ്ങിന്റെ വലിയ പ്രത്യേകത.
English Summary- Leakage in House and Roofing Sheets- Reason