മികവുറ്റത് മാത്രം ഇഷ്ടപ്പെടുന്നവർക്കായി തിരുവനന്തപുരത്ത് അരോമയുടെ സൂപ്പർ ലക്ഷ്വറി അപ്പാർട്മെന്റുകൾ
Mail This Article
ദുബായിലെ കമ്പനി ഫ്ലാറ്റിൽ തിരക്കിട്ട ചർച്ചയിലാണ് സുഹൃത്തുക്കളായ ദീപക്കും വിവേകും.
ദീപക്: എന്താണ് ഒരു മൂഡ് ഓഫ് ?
വിവേക്: എന്തു പറയാനാ നാട്ടിൽ ഫ്ലാറ്റ് വാങ്ങുന്ന കാര്യം അങ്ങോട്ട് ശരിയാകുന്നില്ല. ആഗ്രഹത്തിനൊത്ത ഫ്ലാറ്റ് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രോജക്ട് ഒരുവിധം ഇഷ്ടപെട്ടാൽ തന്നെ ബിൽഡറെ വിശ്വസിച്ച് പണം മുടക്കി അബദ്ധത്തിൽ ചാടുമോ എന്ന പേടി വേറെയും.
ദീപക്: ശ്ശെ. ഇതാണോ കാര്യം. ശരി ആദ്യം നിന്റെ ഡിമാന്റുകൾ കേൾക്കട്ടെ.
വിവേക്: തിരുവനന്തപുരത്തെ കൊള്ളാവുന്ന റെസിഡൻഷ്യൽ ഏരിയയിലാവണം. ലക്ഷ്വറി സൗകര്യങ്ങളും വേണം. ഫ്ലാറ്റ് നല്ല ഡിസൈനിൽ നിർമ്മിച്ചതാരിക്കണം. ആ പിന്നെ.. ഗുണമേന്മയിൽ ഗ്യാരന്റിയുള്ള ബിൽഡറായിരിക്കണം എന്നത് മെയിൻ.
ദീപക് : ഇത്രേയുള്ളൂ ? ഇതല്ല ഇതിനപ്പുറവും സാധിച്ചു തരാനല്ലേ അരോമ ഡവലപ്പേഴ്സുള്ളത്?
വിവേക്: അരോമ ഡെവലപ്പേഴ്സോ ?
ദീപക്: അതേ. ടൈം മാഗസിൻ ഏറ്റവും മികച്ച നൂറു കെട്ടിടങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത ദുബായിലെ ഖുറാനിക് പാർക്കില്ലേ, അതടക്കം യുഎഇയിൽ നിർമാണം പൂർത്തിയായ 150 ൽ അധികം പ്രോജക്ടുകളാണ് അരോമ ഡെവലപ്പേഴ്സിനുള്ളത്. പിന്നെ സംശയിക്കാൻ ഉണ്ടോ..നിന്റെ ഭാഗ്യത്തിന് അരോമ ഡെവലപ്പേഴ്സിന്റെ രണ്ട് സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടുകളാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്.
കൂടുതൽ അറിയണോ...
നന്ദൻകോട് ഒരുങ്ങുന്ന അരോമ ബൈ ദ ക്ലിഫ്, പിടിപി നഗറിൽ ഒരുങ്ങുന്ന അരോമ ഹൈ ബ്ലൂം എന്നിവയാണ് ആരോമ ഡെവലപ്പേഴ്സിന്റെ തിരുവനന്തപുരത്തെ പദ്ധതികൾ.
അരോമ ബൈ ദ ക്ലിഫ്
KRERA/PRJ/TVM/057/2022
സ്വപ്നതുല്യമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന 3 ബിഎച്ച്കെ, ഡ്യൂപ്ലക്സ് സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 50 യൂണിറ്റുകളാണുള്ളത്. വിശാലമായ മുറികൾ, സ്ഥലവിസ്തൃതിയുള്ള ബാൽക്കണികൾ, സ്റ്റൈലിഷായ അകത്തളങ്ങൾ എന്നിവയെല്ലാം ആസ്വദിക്കാം. ഫിറ്റിങ്ങുകളിലും ഫർണിഷിങ്ങിലും (eg. Totto, Grohe, Dorma Lock) ഗുണമേന്മ ഉറപ്പുവരുത്തിയിരിക്കുന്നു.
ലോബി, റിക്രിയേഷൻ റൂം, കുട്ടികൾക്കുള്ള പ്ലേ ഏരിയ, ഇൻഡോർ പ്ലേ ഏരിയ, പസിൽ പാർക്കിങ്, സ്വിമ്മിങ് പൂൾ, ജിം, ഓപ്പൺ പാർട്ടി ഏരിയ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങൾ ഇവിടെയുണ്ട്. 1.5 കോടി രൂപ മുതലാണ് അപ്പാർട്ട്മെന്റുകളുടെ വില.
വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കു അഞ്ച് കിലോമീറ്ററിൽ താഴെ മാത്രമാണ് ദൂരം. മന്ത്രിമന്ദിരമായ ക്ലിഫ്ഹൗസിന് പിന്നിലായി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് നിയമസഭാ മന്ദിരത്തിൽ നിന്നും 500 മീറ്റർ അകലെയാണ്. തിരുവനന്തപുരത്തെ പ്രധാന ആകർഷണങ്ങളായ കവടിയാർ കൊട്ടാരം, മ്യൂസിയം, രാജ്ഭവൻ എന്നിവയ്ക്ക് പുറമേ മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, ക്രൈസ്റ്റ് നഗർ സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നിവയെല്ലാം സമീപത്തു തന്നെയുണ്ട്.
അതിനൂതന ആശയങ്ങൾ ഉൾപ്പെടുത്തി ഡിസൈനിങ്ങിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി തന്നെ ഭവനങ്ങൾ കൈമാറ്റം ചെയ്യുമെന്ന ഉറപ്പും അരോമ നൽകുന്നുണ്ട്.
അരോമ ഹൈ ബ്ലൂം
KRERA/PRJ/TVM/035/2023
2,3,4 ബി എച്ച് കെ അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുത്തി തിരുവനന്തപുരത്തെ പ്രസ്റ്റീജിയസ് റെസിഡൻഷ്യൽ ലൊക്കേഷനായ പി ടി പി നഗറിൽ അരോമ ഒരുക്കുന്ന പദ്ധതിയാണ് അരോമ ഹൈ ബ്ലൂം. മനോഹരമായ അകത്തളവും ഉന്മേഷവും നൽകുന്ന അന്തരീക്ഷവും ഇവിടെ ആസ്വദിച്ചറിയാം. ആകെ 102 യൂണിറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വിമ്മിങ് പൂൾ, ഹോം തിയേറ്റർ, എയർ കണ്ടീഷൻഡ് ജിം, പ്ലേ ഏരിയ, ഇൻഡോർ ഗെയിം ഏരിയ, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് സ്യൂട്ട്, കോ- വർക്കിങ് സ്പേസ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളെല്ലാം പദ്ധതിയിലുണ്ട്. ഫിറ്റിങ്ങുകളും ഫർണീഷിങ്ങുകളും എല്ലാം ഗുണമേന്മയുള്ളതുതന്നെ. 71 ലക്ഷം രൂപ മുതലാണ് അപ്പാർട്ടുമെന്റുകളുടെ വില.
അരോമ ഹൈ ബ്ലൂമിൽ നിന്ന് ശാസ്തമംഗലത്തേയ്ക്കും വട്ടിയൂർക്കാവിലേയക്കും പേരൂർക്കടയിലേയ്ക്കും എളുപ്പത്തിൽ എത്തിച്ചേരാം. കവടിയാർ കൊട്ടാരം, എസ് കെ ഹോസ്പിറ്റൽ, ക്രൈസ്റ്റ് നഗർ സ്കൂൾ, സരസ്വതി വിദ്യാലയ എന്നിവയെല്ലാം സമീപത്തു തന്നെയുണ്ട്. ഇതിനെല്ലാം പുറമേ എയർപോർട്ടിലേക്ക് 10.2 കിലോമീറ്റർ ദൂരവും റെയിൽവേ സ്റ്റേഷനിലേക്ക് ആറര കിലോമീറ്റർ ദൂരവും മാത്രമേയുള്ളൂ.
മറ്റൊന്നു കൂടിയുണ്ട്. ISO 9001:2008, OHSAS 18001: 2007, ISO 14001: 2004 സർട്ടിഫിക്കേഷനുകളുള്ള അരോമാ ഡെവലപ്പേഴ്സിന്റെ ഈ അപ്പാർട്ട്മെന്റുകൾ സുരക്ഷിതമായ ഒരു നിക്ഷേപം കൂടിയാണ്. ഇത്രയൊക്കെ പോരെ കണ്ണുമടച്ച് അരോമ തന്നെ തിരഞ്ഞെടുക്കാൻ ?
വിവേക്: പിന്നല്ലാതെ. ഇതിൽ കൂടുതൽ എന്തുവേണം. നീ അവരുടെ സൈറ്റ് അഡ്രസ്സും കോൺടാക്ട് നമ്പറും ഇപ്പോൾ തന്നെ തന്നാട്ടെ.
ദീപക്: ദാ പിടിച്ചോ...
Website : www.aromadevelopers.com
Mob : 8129010101
Virtual Site : https://doorto360.com/bythecliff