വയനാട്ടിലുണ്ടൊരു പവിഴപ്പട്ടണം, സ്വാഗതമോതി കല്ലാട്ട് ഗ്രൂപ്പ്
Mail This Article
പ്രകൃതിഭംഗി കിനിഞ്ഞിറങ്ങുന്ന വയനാട്, രാജ്യത്തെതന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.. മലനിരകളും കാടും തേയിലത്തോട്ടങ്ങളും പുഴകളുമൊക്കെ തീർക്കുന്ന വിസ്മയലോകം എക്കാലത്തും സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടേയിരിക്കുന്നു.. എപ്പോഴും സുഖകരമായ കാലാവസ്ഥയുള്ള ഇവിടെ സ്വന്തമായി ഒരു താമസസ്ഥലം ഉണ്ടെങ്കിലോ?... അതും കാരാപ്പുഴയുടെ തീരത്ത്!..
സ്വപ്നസമാനമായ ഈ സൗകര്യം മുന്നോട്ടു വയ്ക്കുന്നത് വയനാടിന്റെ സ്വന്തം കല്ലാട്ട് ഗ്രൂപ്പാണ്. കാരാപ്പുഴയുടെ തീരത്തുള്ള കല്ലാട്ട് പേൾ റസിഡൻഷ്യൽ ടൗൺഷിപ് പ്രോജക്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. കോടമഞ്ഞ് കിനിഞ്ഞിറങ്ങുന്ന, മലനിരകൾ കാഴ്ചയ്ക്ക് അതിരിടുന്ന, അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം 8 ഏക്കറോളം വിസ്തൃതിയിലാണ് കല്ലാട്ട് പേൾ റസിഡൻഷ്യൽ ടൗൺഷിപ് സ്ഥിതിചെയ്യുന്നത്.
നഗരത്തിരക്കിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്ന വാട്ടർഫ്രണ്ട് വില്ലകളാണ് ഇവിടെയുള്ളത്. മനോഹരമായി പണിപൂർത്തിയാകുന്ന നൂറോളം വില്ലകളും നൂറോളം അപ്പാർട്മെന്റ് സമുച്ചയങ്ങളുമാണ് ഈ ടൗൺഷിപ്പിൽ ഉൾപ്പെടുന്നത്. പ്രോജക്ടിൽ ഇതിനകം 80 ശതമാനത്തിലേറെ ബുക്കിങ് നടന്നുകഴിഞ്ഞു. പക്ഷേ, പ്രോജക്ടിന്റെ ഭാഗമാകാൻ ഇനിയും അവസരമുണ്ട്. 19.99 ലക്ഷം രൂപ മുതൽ RERA അംഗീകാരത്തോടെ ബ്രിട്ടീഷ് വില്ലകൾ സ്വന്തമാക്കി വയനാടിന്റെ ഏറ്റവും മനോഹരമായ സ്ഥലത്ത് നിങ്ങൾക്ക് ഒരു താമസസ്ഥലം നേടിയെടുക്കാം.
2024ൽ പ്രോജക്ടിന്റെ ആദ്യഘട്ടവും 2025ൽ രണ്ടാം ഘട്ടവും പൂർത്തിയാകും. വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ് പ്രോജക്ടാണിത്. വയനാടിന്റെ വികസനചരിത്രത്തിൽ നിർമാണമേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകിയ കല്ലാട്ട് ഗ്രൂപ്പിന്റെ പാരമ്പര്യമാണ് ഈ ടൗൺഷിപ് പ്രോജക്ടിന്റെ ഉൾക്കരുത്ത്.
"ശരിക്കുമൊരു പട്ടണം തന്നെ"...
വെറുതെ വില്ലകളും അപ്പാർട്മെന്റുകളും നിർമിച്ചിടുകയല്ല, വിശാലമായൊരു ടൗൺഷിപ്പായാണ് കല്ലാട്ട് പേൾ വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ടൗൺഷിപ്പിൽ വേണ്ട എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. സ്പോർട്സ് സിറ്റി, ബ്രിട്ടിഷ് വില്ലകൾ, അപ്പാർട്മെന്റ്സ്, പ്ലോട്ടുകൾ, റിസോർട്ട് എന്നിങ്ങനെ 5 മേഖലകളാണ് ടൗൺഷിപ്പിലുള്ളത്.
സ്പോർട്സ് സിറ്റിയാണ് പ്രധാന ആകർഷണം. ഇത്തരമൊരു ആശയം കേരളത്തിൽ തന്നെ ആദ്യത്തേതാകും. ടെന്നിസ് കോർട്ട്, ഫുട്ബോൾ ടർഫ്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് സെന്റർ, സ്വിമ്മിങ് പൂൾ, റിസോർട്ട് തുടങ്ങിയവ ഇവിടെ ഉയരും. വയനാട്ടിലെ ആദ്യ ടെന്നിസ് കോർട്ടാണ് ഇവിടെ ഉയരുന്നത്.
വയനാടിന്റെ അനുയോജ്യമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി വിശാലമായൊരു പഴത്തോട്ടവും ഇവിടെ ഒരുങ്ങുന്നുണ്ട്. ഉപഭോക്താക്കൾക്കായി പ്രത്യേകം പ്ലോട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ ടൂറിസം ഭൂപടത്തിൽ ഇതിനകം സ്ഥാനം കണ്ടെത്തിയ കാരാപ്പുുഴ ഡാം ടൗൺഷിപ്പിൽ നിന്നു കണ്ണെത്താവുന്ന ദൂരത്താണ്. മുപ്പതോളം കോട്ടേജുകൾ സംയോജിപ്പിച്ചുള്ള റിസോർട്ട് പ്രോജക്ട് അടുത്ത ഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്.
സ്വന്തമാക്കാം, Ready To Occupy ആഡംബര ബ്രിട്ടീഷ് വില്ലകൾ
പേൾ റസിഡൻഷ്യൽ പ്രോജക്ടിനു പുറമേ റെഡി ടു ഒക്കുപ്പൈ വില്ലകളും കല്ലാട്ട് ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൽപ്പറ്റ ചുഴലിയിലാണ് വില്ലകളുള്ളത്. ചെമ്പ്ര കൊടുമുടിയും തേയിലത്തോട്ടങ്ങളുംചേർന്നു മനോഹരമായ പശ്ചാത്തലദൃശ്യമൊരുക്കുന്ന ഈ പ്രദേശത്ത് 48.99 ലക്ഷം രൂപ മുതൽമുടക്കിൽ റെഡി ടു ഒക്കുപ്പൈ വില്ലകൾ സ്വന്തമാക്കാം.
ബ്രിട്ടീഷ് നിർമാണശൈലിയിൽ പണികഴിപ്പിച്ചിരിക്കുന്ന 42 ആഡംബര വില്ലകളാണ് ഇവിടെയുള്ളത്. ഇനി 2 എണ്ണം കൂടി മാത്രമേ ഇവിടെ വിൽപനയ്ക്കായുള്ളൂ. കൽപറ്റ നഗരത്തിൽ നിന്നും റോഡിനിരുവശവുമുള്ള കോഫി പ്ലാന്റേഷനുകൾക്കിടയിലൂടെ സഞ്ചരിച്ച് എത്തുമ്പോൾ ചെമ്പ്രമലയുടെ താഴെയായി തേയിലത്തോട്ടങ്ങൾക്കഭിമുഖമായി പൂർത്തീകരിച്ച പ്രോജക്ടാണ് കല്ലാട്ട് ക്ലബ് ഇന്ത്യ പ്രോജക്ട്. 24 മണിക്കൂർ സെക്യൂരിറ്റി സർവീസ്, വൈഫൈ, റസ്റ്ററന്റ്, കോഫി ഷോപ്, സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസ്, റിസോർട്ട് തുടങ്ങിയ സൗകര്യങ്ങൾ കമ്പനി ഇവിടെ വിഭാവനം ചെയ്യുന്നുണ്ട്.
കല്ലാട്ട് ബിൽഡേഴ്സ് -ടൗൺഹൗസ് -വില്ല പ്രോജക്ടുകൾ യുഎഇയിലും
ദുബായ് - ഷാർജ അതിർത്തിയിൽ ഷാർജ ഗ്രാൻഡ് മാജിദ് നു സമീപം കല്ലാട്ട് ഗ്രൂപ്പിന്റെ ടൗൺഹൗസ് -വില്ല പ്രൊജക്റ്റുകൾക്കു തുടക്കമാവുന്നു. യുഎഇ-യിൽ തന്നെ വലിയ വ്യാപാര സമുച്ചയങ്ങളിൽ ഒന്നായ തിലാൽ മാളിനരികിലായി, തിലാൽ സിറ്റിക്ക് മറ്റൊരു തിലക ചാർത്തായി കല്ലാട്ട് പ്രോപ്പർടീസിന്റെ Detached വില്ല പ്രോജക്ടും Standalone വില്ല പ്രോജക്ടുമാണ് യാഥാർഥ്യമാവാൻ ഒരുങ്ങുന്നത്.
യുഎയിൽ ആദ്യമായി സർവീസ് ചാർജുകൾ ഇല്ലാതെ വില്ലകൾ വാഗ്ദാനം ചെയ്യുന്ന കല്ലാട്ട് ഗ്രൂപ് ഉപഭോക്താക്കൾക്ക് ഗോൾഡൻ വീസ എന്ന സുവർണ്ണ നേട്ടവും നൽകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത! പതിനെട്ടു മാസങ്ങൾക്കുള്ളിൽ നിർമിതമാവുന്ന വില്ല പ്രോജെക്റ്റുകൾക്ക് ബുക്കിങ് തുടരുന്നു. മറ്റു പ്രോജക്ടുകളിൽ നിന്നും വിഭിന്നമായി ലൈഫ് ലോങ് രജിസ്‌ട്രേഷൻ എന്നതും മറ്റൊരു സവിശേഷതയാണ്.
ചരിത്രമെഴുതി കല്ലാട്ട് ഗ്രൂപ്പ്
വയനാട്ടിൽ നിന്നുദിച്ച് ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന നിർമാണ ഗ്രൂപ്പാണ് കല്ലാട്ട്. വയനാട്ടിലെ ആദ്യത്തെ ഡവലപ്പേഴ്സും ബിൽഡേഴ്സുമാണ് കല്ലാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ്. കല്ലാട്ട് ബ്രിട്ടിഷ് ബംഗ്ലാവുകൾ, കോഴിക്കോട്ടെ ആദ്യ പൂൾ വില്ല പ്രോജക്ട്, നിർമാണക്കമ്പനിയായ ക്യുടെക് ടെക്നോളജി, ഹെറിറ്റേജ് റിസോർട്ട്, കല്ലാട്ട് ബ്രിട്ടീഷ് റിസോർട്ട്, കല്ലാട്ട് ഹോട്ടൽ തുടങ്ങി ഒട്ടേറെ പ്രോജക്ടുകൾ ഗ്രൂപ്പിനുണ്ട്. വയനാട്ടിലെ ആദ്യത്തേതും ഏറ്റവും വലുതുമായ 11 നിലകളുള്ള സ്കൈഫേസ് അപാർട്മെന്റും കല്ലാട്ട് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന പ്രോജക്ടാണ്.
കല്ലാട്ട് ഗ്രൂപ്പിന്റെ ഓഫിസുകൾ ദുബായിലും ബെംഗളൂരുവിലും കോഴിക്കോട്ടും പ്രവർത്തിക്കുന്നു. ഉപഭോക്താക്കൾക്ക് ഇതിൽ ഏത് ഓഫിസുകളുടെ സേവനവും സ്വീകരിക്കാം.
സാങ്കേതികത്തികവോടെയുള്ള നിർമാണ രീതികളും മനോഹരമായ ഡിസൈനുകളുമാണ് പ്രോജക്ടുകളുടെ മുഖമുദ്ര. വയനാട്ടിലെ ആദ്യ വില്ല പ്രോജക്ടും കല്ലാട്ട് ഗ്രൂപ്പിന്റേതാണ്. കല്ലാട്ട് പേൾ റസിഡൻഷ്യൽ ടൗൺഷിപ്പിലൂടെ വയനാടിന്റെ വികസനചരിത്രത്തിൽ ഗ്രൂപ്പ് പുതിയൊരധ്യായം കുറിക്കുകയാണ്.
കല്ലാട്ട് ഗ്രൂപ്പ്: യുഎഇ പ്രോജക്ടുകൾ- 3BHK Townhouse 0.99 Mn മുതൽ 4BHK Villa 2.89Mn മുതൽ
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: +91 9744293333
DUBAI NUMBER : 971549907003
Website :http://www.kallatgroup.com
Email : pearl@kallatgroup.com