ADVERTISEMENT

വിശേഷാവസരങ്ങളെ എന്നെന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വിധത്തിൽ മികവുറ്റതാക്കുന്നതിൽ ആഘോഷത്തിനായി തിരഞ്ഞെടുക്കുന്ന വേദിക്കും വലിയ പങ്കുണ്ട്. ഹൃദയത്തോട് ചേർത്തു വയ്ക്കാവുന്ന ഒരുപിടി മുഹൂർത്തങ്ങൾക്ക് മാറ്റുകൂട്ടാൻ ഏറ്റവും അനുയോജ്യമായ ഇടംതന്നെ വേണം. അത്തരത്തിൽ ഏതൊരു ആഘോഷവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ അവസരമാക്കാൻ സമാനതകളില്ലാത്ത സൗകര്യങ്ങളോടെയാണ് ചാക്കോളാസ് ഗ്രൂപ്പ് കേരളത്തിലെ രണ്ട് പ്രധാന ലൊക്കേഷനുകളിൽ കൺവെൻഷൻ സെന്ററുകൾ ഒരുക്കിയിരിക്കുന്നത്.

സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലും കൊച്ചി നഗരത്തോട് ചേർന്ന് കളമശ്ശേരി കണ്ടെയ്നർ ടെർമിനൽ റോഡിലുമാണ് ചാക്കോളാസ് കൺവെൻഷൻ സെന്ററുകൾ സ്ഥിതിചെയ്യുന്നത്.

കാലം മാറിയതനുസരിച്ച് ആഘോഷങ്ങളുടെ രീതികളും മാറിയിട്ടുണ്ട്. ചുരുക്കം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട്, എന്നാൽ പ്രൗഢി ഒട്ടും കുറയ്ക്കാതെ നടക്കുന്ന ആഘോഷങ്ങൾക്കും ആയിരക്കണക്കിന് ആൾക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ഇവന്റുകൾക്കും തുല്യ പ്രാധാന്യമാണ് ഉള്ളത്. ഇത് മനസ്സിലാക്കി വിവാഹം, പ്രീ വെഡിങ് ഇവന്റ്, ഇന്റിമേറ്റ് വെഡ്ഡിങ്ങ്, കോർപ്പറേറ്റ് ഇവന്റ്, പ്രോഡക്റ്റ് ലോഞ്ച്, പ്രദർശനങ്ങൾ, പിറന്നാൾ ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ അങ്ങനെ ആഘോഷങ്ങൾ ചെറുതോ വലുതോ ആകട്ടെ അതിനെല്ലാം അനുയോജ്യമായ തരത്തിലുള്ള വേദികൾ ചാക്കോളാസ് കൺവെൻഷൻ സെന്ററുകളിലുണ്ട്.

ചാക്കോളാസ് കൺവെൻഷൻ സെന്റർ കൊച്ചി



ആഘോഷവസരങ്ങളുടെ മാറ്റുകൂട്ടാൻ അതിമനോഹരമായി ഒരുക്കിയിരിക്കുന്ന വേദിയാണ് കൊച്ചിയിലെ ചാക്കോളാസ് കൺവെൻഷൻ സെന്റർ. പരമ്പരാഗത വാസ്തുവിദ്യയും ആധുനിക ശൈലിയിലെ ഇൻ്റീരിയർ ഡിസൈനിങ്ങും ഒരേപോലെ സമന്വയിപ്പിച്ചാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്. ഏതൊരു ആഘോഷത്തിനും ചേരുന്ന വിധത്തിൽ ദൃശ്യഭംഗിയോടെ വേദിയൊരുക്കാൻ ഇവിടെയെത്താം. ആഘോഷവേളയ്ക്കനുസരിച്ച് 50 മുതൽ 3500 അതിഥികളെ വരെ ഉൾക്കൊള്ളിക്കാവുന്ന വ്യത്യസ്ത വേദികൾ തിരഞ്ഞെടുക്കാം.

ഏറെ പരിഷ്കൃതവും പ്രൗഢവുമായ അലങ്കാരങ്ങളിലൂടെ ഓരോ വേദിയും അതിന്റെ പൂർണ്ണതയിലെത്തിക്കാൻ നിർമ്മാതാക്കൾ ശ്രദ്ധിച്ചിട്ടുണ്ട്. ഡബിൾ ഹൈറ്റ് സീലിംഗുള്ള വേദികളിൽ ആകർഷകമായ കണ്ടമ്പററി ശൈലിയിലുള്ള ഷാൻലിയറുകളും മാർബിൾ ഫ്ളോറിങ്ങും ഉൾപ്പെടുത്തിയതോടെ രാജകീയത ഓരോ കോണിലും നിറഞ്ഞുനിൽക്കുന്നത് കാണാം. 44,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇവന്റ് സെന്റർ ഒരുക്കിയിരിക്കുന്നത്.

നാല് റസിഡൻഷ്യൽ സ്യൂട്ടുകൾ, 750 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, ഔട്ട്ഡോർ ഇവന്റുകൾ സംഘടിപ്പിക്കാനായി പ്രത്യേക ലോണുകൾ എന്നിവയെല്ലാം കൊച്ചി ചാക്കോളാസ് കൺവെൻഷൻ സെന്ററിനെ ഏതൊരു ആഘോഷത്തിനും ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. ഇവിടേയ്ക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും മൂന്നു മിനിറ്റ് മാത്രം അകലെയാണ് ചാക്കോളാസ് കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്. ഇടപ്പള്ളി ജംഗ്ഷനിൽ നിന്നും 10 മിനിറ്റും കാക്കനാട് നിന്നും 15 മിനിറ്റും എംജി റോഡിൽ നിന്നും 20 മിനിറ്റും വിമാനത്താവളത്തിൽ നിന്നും 25 മിനിറ്റും സഞ്ചരിച്ചാൽ ഇവിടെയെത്താം.

തദ്ദേശീയ ഉത്പന്നങ്ങൾ ഉപയോഗിച്ച് വിദഗ്ധരായ ഷെഫുകൾ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം അതിഥികളിലേക്ക് എത്തിക്കാനായി ചാക്കോളാസ് ഗോർമറ്റ് കാറ്ററിങ് ടീമും സന്നദ്ധമാണ്. ഇവന്റ് സെന്ററിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ചാക്കോളാസ് ഗോർമറ്റ് കാറ്ററിങ് ടീമിന്റെ സേവനങ്ങൾ. ഓഫ് സൈറ്റ് കാറ്ററിംഗ് സർവീസിലൂടെ ആഘോഷങ്ങൾ നടക്കുന്ന ഏതൊരു വേദിയിലും ചാക്കോളാസ് ഗോർമറ്റ് കാറ്ററിങ് ടീം രുചികരമായ ഭക്ഷണമെത്തിക്കും.

ചാക്കോളാസ് കൺവെൻഷൻ സെന്റർ തൃശ്ശൂർ

chakolas-pavilion-thrissur



സാംസ്കാരിക പ്രാധാന്യംകൊണ്ടും ചരിത്ര പെരുമകൊണ്ടും തലയെടുപ്പോടെ നിൽക്കുന്ന തൃശ്ശൂർ നഗരത്തിന്റെ പ്രൗഢി ഉയർത്തിക്കൊണ്ടാണ് തൃശ്ശൂരിൽ ചാക്കോളാസ് കൺവെൻഷൻ സെന്റർ ഒരുങ്ങിയിരിക്കുന്നത്. കാഴ്ചയിൽ തന്നെ രാജകീയത നിറയുന്ന ഇന്റീരിയറാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ആഡംബരപൂർണമായ കാർപെറ്റുകളും കണ്ടംപററി ശൈലിയിലുള്ള ഷാൻലിയറുകളും അതിമനോഹരമായ ലൈറ്റിംഗും ഏതൊരു ഇവന്റും മനസ്സു നിറയ്ക്കുന്ന അനുഭവമാക്കി മാറ്റും.

41000 ചതുരശ്ര അടി വിസ്തീർണത്തിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് കൺവെൻഷൻ സെന്റർ തയ്യാറാക്കിയിരിക്കുന്നത്. നാല് ഇൻഡോർ വേദികളിലായി 50 മുതൽ 2500 അതിഥികളെ ഉൾക്കൊള്ളാനാവുന്ന വിധത്തിലാണ് നിർമ്മാണം. വിശാലമായ സീറ്റിംഗ് സൗകര്യവും 16000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രീ ഫംഗ്ഷൻ ഏരിയയോടുകൂടി അപ്പർ സർക്കിളും ഒരുക്കിയിരിക്കുന്നു. ചുരുക്കം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇന്റിമേറ്റ് ഗാതറിങ്ങുകൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ എമറാൾഡ്, ബോൾ റൂം, ബോർഡ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വലിയ ഇവന്റുകൾ നടത്താനും കൺവെൻഷൻ സെന്റർ ഏറ്റവും അനുയോജ്യമാണ്.

പരിചയസമ്പന്നരായ സ്റ്റാഫുകളുടെ സേവനം, ബ്രൈഡൽ സ്യൂട്ടുകൾ അടക്കം അഞ്ച് റെസിഡൻഷ്യൽ സ്യൂട്ടുകൾ, ഇവന്റ് പ്ലാനിങ് ആൻഡ് എക്സിക്യൂഷൻ സർവീസ്, ഓഡിയോ- വിഡിയോ കോൺഫറൻസിംഗ് ഫെസിലിറ്റി എന്നിവയെല്ലാം കൺവെൻഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വരാജ് ഗ്രൗണ്ടിൽ നിന്നും 10 മിനിറ്റ് യാത്ര ചെയ്യാവുന്ന അകലത്തിലാണ് തൃശ്ശൂരിലെ ചാക്കോളാസ് കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 65 മിനിറ്റ് യാത്ര ചെയ്താൽ ഇവിടെ എത്താം. കോമ്പൗണ്ടിനുള്ളിൽ തന്നെ 300 ൽ പരം കാറുകൾ പാർക്ക് ചെയ്യാനാവും എന്നതാണ് മറ്റൊരു പ്രത്യേകത.

ചാക്കോളാസ് ഗ്രൂപ്പ്

1859 മുതൽ ടെക്സ്റ്റൈൽ വ്യവസായത്തിലും 1993 മുതൽ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമായ ചാക്കോളാസ് ഗ്രൂപ്പ് 2020 ലാണ് ഹോസ്പിറ്റാലിറ്റി മേഖലയിൽ ചുവടുറപ്പിച്ചുകൊണ്ട് ചാക്കോളാസ് കൺവെൻഷൻ സെന്റർ തുറന്നത്. ആഡംബരവും സൗകര്യങ്ങളും ഗുണമേന്മയും ഒരു കുടക്കീഴിൽ ഉറപ്പാക്കാനാകുന്നു എന്നതാണ് ചാക്കോളാസ് കൺവെൻഷൻ സെൻ്ററിനെ ഇവന്റ് സെന്റർ എന്ന രീതിയിൽ വേറിട്ടുനിർത്തുന്നത്.

1947 ലാണ് സാസോൺ ആൻഡ് കോയിൽ നിന്നും ചാക്കോളാസ് ഗ്രൂപ്പ് സ്വന്തമാക്കിയ സ്ഥലത്താണ് കൊച്ചിയിലെ കൺവെൻഷൻ സെന്റർ സ്ഥിതിചെയ്യുന്നത് സ്വന്തമാക്കിയത്. 32 മീറ്റർ ഉയരമുള്ള ഇഷ്ടിക ചിമ്മിനിയടക്കം പരമ്പരാഗത വാസ്തുവിദ്യയുടെ പ്രൗഢിയും ചരിത്ര പെരുമയും എടുത്തറിയിക്കുന്ന ഫാക്ടറി കെട്ടിടത്തിന്റെ ഭാഗങ്ങൾ കോമ്പൗണ്ടിൽ കാണാം. നൂറ്റാണ്ട് പഴക്കമുള്ള ടെക്സ്റ്റൈൽ ഫാക്ടറിയിൽ വിപുലമായ പുനരുദ്ധാരണം നടത്തിയാണ് കൊച്ചി കൺവെൻഷൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്.

English Summary:

Chakolas Convention Centre, Kochi, Thrissur- Marketing Feature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com