ADVERTISEMENT

മുംബൈയുടെ പല മേഖലകളിലായി ബോളിവുഡ് താരങ്ങൾ വീടുകൾ വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതും പുതുമയല്ല. എന്നാൽ മുംബൈയിലെ ഏറ്റവും പോഷ് ഏരിയകളിൽ ഒന്നായ ജുഹുവിൽ സ്ഥിതി ചെയ്യുന്ന തൻ്റെ ഫ്ലാറ്റ് വാടകയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് നടൻ കാർത്തിക് ആര്യൻ. പ്രസിഡൻസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സിദ്ധി വിനായക് ബിൽഡിങ്ങിൽ സ്ഥിതിചെയ്യുന്ന വീടാണ് താരം വാടകയ്ക്ക് കൈമാറിയിരിക്കുന്നത്.

1912 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റാണിത്. റിപ്പോർട്ടുകൾ പ്രകാരം നാലര ലക്ഷം രൂപയാണ് പ്രതിമാസ വാടക. ഓഗസ്റ്റ് 28ന് വാടക കരാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 42000 രൂപ അടച്ചതായും രേഖകൾ സൂചിപ്പിക്കുന്നു. അമ്മ മാല തിവാരിയുമായി ചേർന്നാണ് 17.5 കോടി രൂപ വിലമതിപ്പുള്ള ഫ്ലാറ്റ് കാർത്തിക്  സ്വന്തമാക്കിയത്.

സിദ്ധി വിനായക് ബിൽഡിങ്ങിലെ രണ്ട് കാർ പാർക്കിങ് സ്ലോട്ടുകൾ താരത്തിനായി  നീക്കിവച്ചിട്ടുണ്ട്. ഫ്ലാറ്റ് വാങ്ങിയപ്പോൾ 1.05 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും മുപ്പതിനായിരം രൂപ രജിസ്ട്രേഷൻ ഫീ ഇനത്തിലും താരം അടച്ചിരുന്നു. ഇതേ ഹൗസിങ് സൊസൈറ്റിയിൽ  മറ്റൊരു അപാർട്മെന്റും കാർത്തിക് സ്വന്തമാക്കിയിട്ടുണ്ട്.

റസിഡൻഷ്യൽ യൂണിറ്റുകൾക്ക് പുറമേ കമേഴ്‌സ്യൽ ഉപയോഗത്തിനുള്ള പ്രോപ്പർട്ടികളും മുംബൈയിൽ താരത്തിനുണ്ട്. കഴിഞ്ഞവർഷം 2099 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫിസ്  സ്പേസ് പത്തു കോടി രൂപയ്ക്ക് കാർത്തിക് വാങ്ങിയിരുന്നു. 

കഴിഞ്ഞവർഷം ജനുവരിയിൽ കാർത്തിക്കിന്റെ അമ്മ നടൻ ഷാഹിദ് കപൂറിന്റെ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തതും വാർത്തയായിരുന്നു. 3681 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് ഏഴര ലക്ഷം രൂപയാണ് പ്രതിമാസ വാടകയായി നിശ്ചയിച്ചത്. സെക്യൂരിറ്റി ഡിപ്പോസിറ്റായി 45 ലക്ഷം രൂപയും മാല കൈമാറിയിരുന്നു. 

അടുത്തകാലങ്ങളിലായി മുംബൈയിൽ താമസത്തിന് സെലിബ്രിറ്റികളും സാധാരണക്കാരും ഏറ്റവും അധികം തിരഞ്ഞെടുക്കുന്ന മേഖലകളിൽ ഒന്നായി ജുഹു  മാറിക്കഴിഞ്ഞു. 2019 നെ അപേക്ഷിച്ച് ഈ മേഖലയിലെ വസതികളിൽ നിന്നുള്ള വാടക വരുമാനത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായിട്ടുണ്ട്. വാടകയും വിലയും വർധിക്കുന്നുണ്ടെങ്കിലും ഈ മേഖലയിൽ ഡിമാന്റിന് കുറവു വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

English Summary:

kartika aryan rents out apartment in mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com