ADVERTISEMENT

ബോവിക്കാനം ∙ മഹാളി തകർത്ത കമുക് കർഷകരുടെ ജീവതത്തിന്  ഇടിത്തീയായി വിലത്തകർച്ചയും. ഒരാഴ്ചയ്ക്കിടെ ഒരു കിലോ അടക്കയ്ക്ക് 20 രൂപയാണ് കുറഞ്ഞത്. ഈ സീസണിന്റെ തുടക്കത്തിൽ 240 രൂപയായിരുന്നു ഒരു കിലോ അടയ്ക്കയുടെ വില. ഇപ്പോൾ 220 രൂപയായി.ഇനിയും കുറയാനിടയുണ്ടെന്ന സൂചനയാണ് വ്യാപാരികളിൽ നിന്നു ലഭിക്കുന്നത്. മഹാളി സർവതും നശിപ്പിച്ച കർഷകരെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്നതാണ് ഈ വിലയിടിവ്.ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണ് അടയ്ക്ക കൂടുതലായി വിപണിയിലെത്തുന്നത്. 

 

ഇതു ചൂഷണം ചെയ്യാൻ കുത്തക വ്യാപാരികൾ ബോധപൂർവം വില കുറയ്ക്കുന്നതാണെന്ന ആരോപണമുയർന്നിട്ടുണ്ട്.വിലയിടിവ് തടയാനുള്ള നടപടികൾ കാംപ്കോയിൽ നിന്നും ഉണ്ടാകുന്നില്ല.കാംപ്കോയാണ് അടയ്ക്ക വില പ്രധാനമായും നിർണയിക്കുന്നത്.ജില്ലയിലെ അടയ്ക്ക കൃഷിയുടെ മൂന്നിലൊന്നും കഴിഞ്ഞ മഴക്കാലത്ത് മഹാളി പടർന്നു നശിച്ചിരുന്നു.ഇതു കാരണം ഉൽപാദനവും കുറവാണ്.

 

8022 ടൺ അടയ്ക്ക നശിച്ചെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്.കർഷകരെ സഹായിക്കാൻ സർക്കാർ 2 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകരിലേക്ക് എത്തിയിട്ടില്ല.ഉൽപാദനക്കുറവിനു പുറമെ വിലയിടിവും കൂടിയായതോടെ ബാങ്ക് വായ്പകളും മറ്റും തിരിച്ചടയ്ക്കാൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com