ചെറുപ്രാണിശല്യം ഒഴിവാക്കാം
Mail This Article
×
ചെറുപ്രാണികളിൽ മൈററും ആഫിഡുമാണ് ഫെലനോപ്സിസ്, ഡെൻഡ്രോബിയം ഓർക്കിഡുകളിൽ കൂടുതൽ ശല്യമുണ്ടാക്കുന്നത്. ഇവയെ നീക്കംചെയ്യാൻ സ്പിരിറ്റോ ആഫ്റ്റർഷേവ് ലോഷനോ മതി. സ്പിരിറ്റിലോ ലോഷനിലോ മുക്കിയ പഞ്ഞി ഉപയോഗിച്ച് പ്രാണികളുള്ള ഇലയുടെ അടിഭാഗം പല തവണ തുടച്ച് അവയെ ആയാസം നീക്കം ചെയ്യാം. ഇത്തരം ദ്രാവകങ്ങൾ പ്രാണിയുടെ പുറംകവചം ലയിപ്പിച്ചാണ് കീടത്തെ നശിപ്പിക്കുക. സ്പിരിറ്റ് ഇലയുടെ മുക്കിലും മൂലയിലും വേഗത്തിൽ പടർന്ന് ചെല്ലുന്നതുകൊണ്ട് അവിടെ ഒളിച്ചിരിക്കുന്നവയെയും ഈ ദ്രാവകം നീക്കം ചെയ്യും. സ്പിരിറ്റ് ലഭ്യമല്ലെങ്കിൽ സോപ്പ് ലായനി ഇലകളിൽ പല തവണ സ്പ്രേ ചെയ്താലും മതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.